മസ്കത്ത്: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇതറിയിച്ചത്.
ദൽഹി ലീല പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിങ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്.
സീനിയർ മാനേജ്‌മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്. ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകി വരുന്ന എല്ലാ പിന്തുണക്കും സഹകരണത്തിനും യൂസഫലി സുൽത്താനെ നന്ദി അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.