മനാമ: കറൻസി എക്സ്ചേഞ്ച്, റെമിറ്റൻസ് സേവനരംഗത്തെ മുൻനിരക്കാരായ ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ബഹ്റൈൻ, പ്രശസ്ത റീട്ടെയിൽ ബ്രാൻഡായ റെഡ് ടാഗുമായി കൈകോർക്കുന്നു. ലുലു മണി ആപ് ഉപയോക്താക്കൾക്കും ലുലു ഗോൾഡ് കാർഡ് ഉടമകൾക്കും ബഹ്റൈനിൽ ഉടനീളമുള്ള എല്ലാ റെഡ് ടാഗ് ഔട്ട്ലെറ്റുകളിലും 15ശതമാനം കിഴിവ് ലഭിക്കും. കിഴിവുള്ള ഉൽപന്നങ്ങൾക്ക് ഒഴികെയാണ് ഈ ഓഫർ. ഉപഭോക്താക്കളോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് ട്രെൻഡി, ഫാഷനുകൾക്ക് പേരുകേട്ട ജനപ്രിയ റീട്ടെയിൽ ബ്രാൻഡായ റെഡ് ടാഗിൽ നിന്ന് വിലക്കുറവിൽ തുണിത്തരങ്ങൾ വാങ്ങാൻ ഇതുവഴി അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.