അംബാനിയെ ഭീഷണിപ്പെടുത്തിയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ; മാനസിക ​രോഗിയെന്ന് പ്രതിഭാഗം

മുംബൈ: മുകേഷ് അംബാനിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ. മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. വിഷ്ണു ഭൗമിക് എന്നയാളെയാണ് ഡി.ബി മാർഗ് പൊലീസ് ആഗസ്റ്റ് 15ന് അറസ്റ്റ് ചെയ്തത്.

10 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യദിനത്തിലാണ് അംബാനിക്ക് ഭീഷണികോൾ വന്നത്. പ്രതി എന്തുകൊണ്ട് സ്വാതന്ത്ര്യദിനത്തിൽ തന്നെ അംബാനിയെ വിളിച്ചു. എന്തുകൊണ്ട് അംബാനിയെ തന്നെ വിളിച്ചു എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം. അതുകൊണ്ട് ഇതൊരു ലളിതമായൊരു കേസല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലാണെന്നുമായിരുന്നു പ്രതിഭാഗം വാദം.

Tags:    
News Summary - Man who threatened Mukesh Ambani sent to police custody till Aug 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.