ന്യൂഡൽഹി: സ്വർണഭാരണങ്ങൾക്കള ഹാൾമാർക്കിങ്ങ് നിർബന്ധമാക്കിയുള്ള ഉത്തരവ് ഇന്ന് മുതൽ നിലവിൽ വരും. ഹാൾമാർക്കിങ്ങ് ഇല്ലാത്ത സ്വർണാഭരണങ്ങൾ ഇനി മുതൽ വിൽക്കാനാവില്ല. കഴിഞ്ഞ വർഷം നവംബറിലാണ് സ്വർണാഭരണങ്ങൾക്ക് കേന്ദ്രസർക്കാർ ഹാൾമാർക്കിങ്ങ് നിർബന്ധമാക്കുമെന്ന് അറിയിച്ചത്. 2021 ജനുവരി ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു.
ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡാണ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ്ങ് നൽകുന്നത്. ആഭരണങ്ങളുടെ പരിശുദ്ധി തെളിയിക്കുന്നതിനാണ് ഇത്. പുതിയ നിയമം നടപ്പിലാകുന്നതോടെ 14,18,22 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ്ങ് നിർബന്ധമാവും.
അതേസമയം, ഉപഭോക്താക്കൾക്ക് അവരുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ഹാൾമാർക്ക് നിബന്ധനയില്ല. ഹാൾമാർക്കില്ലാത്ത സ്വർണാഭരണങ്ങളും ആളുകൾക്ക് വിൽക്കുകയോ പണയം വെക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. ഇതിന് യാതൊരു തടസവും ഉണ്ടാവില്ല.2000 ഏപ്രിലിൽ തന്നെ ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ്ങ് നടപ്പാക്കിയിരുന്നുവെങ്കിലും ഭൂരിഭാഗം സ്വർണക്കടകളും ഇത് പാലിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.