ഓഹരി വിപണിയിൽ വലിയ നേട്ടമുണ്ടാക്കി റിലയൻസ്​

മുംബൈ: ഓഹരി വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. മുൻനിരയിലുള്ള 10 കമ്പനികൾ ചേർന്ന്​  1.49 ലക്ഷം കോടിയാണ്​ കഴിഞ്ഞയാഴ്ച കൂട്ടിച്ചേർത്തത്​. ഈ കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​ റിലയൻസ്​ ഇൻഡസ്​ട്രീസാണ്​.

കഴിഞ്ഞയാഴ്ച ബി.എസ്​.ഇയിൽ 812 പോയിന്‍റിന്‍റെ നേട്ടമാണുണ്ടായത്​. 1.60 ശതമാനമാണ്​ നേട്ടം. റിലയൻസിനെ കൂടാതെ ഇൻഫോസിസ്​, എച്ച്​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ, എസ്​.ബി.ഐ, ബജാജ്​ ഫിനാൻസ്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഹിന്ദുസ്ഥാൻ യൂനിലിവർ, കൊട്ടക്​ മഹീന്ദ്ര എന്നിവരാണ്​ വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയ മറ്റ്​ കമ്പനികൾ.

റിലയൻസിന്‍റെ വിപണിമൂലധനം 74,329.95 കോടി വർധിച്ച്​ 12,94,038.34 കോടിയായി​. റിലയൻസ്​ കഴിഞ്ഞാൽ ഐ.സി.ഐ.സി.ഐ ബാങ്കാണ്​ വലിയ നേട്ടമുണ്ടാക്കിയത്​.

Tags:    
News Summary - Market-cap of seven of top 10 firms zoom over ₹1.40 lakh cr; RIL biggest gainer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.