കോഴിക്കോട്: നിക്ഷേപരംഗത്തെ വെല്ലുവിളികൾ നേരിടാൻ സംരംഭകര്‍ക്ക് വഴികാട്ടിയായി മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡിെൻറ മീഡിയവൺ ബിസിനസ് ഇന്നോവേഷന്‍ ലാബ് (െമാബിൽ) പ്രവർത്തനം ആരംഭിച്ചു. മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടര്‍ ഇന്‍ചാർജ് ഡോ. പി.എസ്. സതീദേവി തുടക്കം കുറിച്ചു. പുതു സംരംഭകരെ ചേര്‍ത്തു പിടിക്കുന്ന മൊബിലിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് എൻ.ഐ.ടിയുടെ പിന്തുണ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
കോവിഡാനന്തര ബിസിനസ് ലോകത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കുകയാണ് മൊബിലിെൻറ ലക്ഷ്യം. കൺസൾട്ടിങ് സേവനങ്ങളിലൂടെ സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ സഹായം നൽകും. മൊബിലിന് കീഴിൽ ബിസിനസ് ഇൻകുബേഷൻ സെൻറർ, ബിസിനസ് ഇന്നവേഷൻ ലാബ് തുടങ്ങിയവ ആരംഭിക്കാനും പദ്ധതിയുണ്ട്.
ചടങ്ങിൽ മീഡിയവണ്‍ വൈസ് ചെയര്മാന് പി. മുജീബ്റഹ്മാന്‍, വ്യവസായ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ എം. അബ്ദുല്‍ മജീദ്, വ്യവസായ പ്രമുഖനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹോണററി സെക്രട്ടറിയുമായ എം.എ. മെഹ്ബൂബ് തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്ട് സ്വാഗതവും സി.ഒ.ഒ ഇര്‍ഷാദുല്‍ ഇസ്ലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.