കൊച്ചി: കോവിഡ് പ്രതിസന്ധിയിലും പാല് വില്പനയില് വര്‍ധനവുണ്ടായെന്ന് മില്‍മ. പാലിന് മുന്‍ വര്‍ഷത്തെക്കാള്‍ 15.8 ശതമാനവും തൈര് വില്പനയില് മൂന്നുശതമാനത്തിെൻറയും വര്‍ധനവാണുണ്ടായതെന്ന് മില്‍മ എറണാകുളം മേഖല ചെയര്മാന് ജോണ്‍ തെരുവത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം മേഖല യൂനിയൻ പരിധിയിലെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പാലും ക്ഷീരസഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഉത്രാടം, തിരുവോണം നാളുകളില്‍ 12.8 ലക്ഷം ലിറ്റര്‍ പാലും 95,000 ലിറ്റര്‍ തൈരും വില്പന നടത്തി എക്കാലത്തെയും ഉയര്‍ന്ന റെക്കോഡാണ് സൃഷ്ടിച്ചത്.
നവീകരിച്ച ഡ്രൈവ്-ഇന്‍ മില്‍മ പാര്‍ലര്‍ ശനിയാഴ്ച തൃപ്പൂണിത്തുറ െഡയറി കാംപസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. െഡയറിയുടെ നവീകരിച്ച പ്രവേശന കവാടം ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്യും. കെ.എം.ആര്.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ മില്‍മ മെട്രോ സ്റ്റേഷെൻറ നാമകരണം നിര്‍വഹിക്കും.
3000 ലിറ്റര്‍ ശേഷിയില്‍ ആധുനികരീതിയിലുള്ള വാക്-ഇന്‍ കൂളര്‍-കം ഫ്രീസര്‍ യൂനിറ്റ് ഉള്‍പ്പെടുത്തി നിര്‍മിച്ച കേരളത്തിലെ ആദ്യ മില്‍മ പാര്‍ലറാണ് ഉദ്ഘാടനം ചെയ്യുന്നത്. 24 മണിക്കൂറും പാല് ഉല്പന്നങ്ങള് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് മില്‍മ ഡ്രൈവ്-ഇന്‍ പാര്‍ലറിലൂടെ ലക്ഷ്യമിടുന്നതെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.