എൻ.ഡി.ടി.വിയിലെ ബാക്കി ഓഹരികളും അദാനിക്ക് വിൽക്കും

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​ടി.​വി​യി​ലെ ത​ങ്ങ​ളു​ടെ ശേ​ഷി​ക്കു​ന്ന 32.26 ശ​ത​മാ​നം ഓ​ഹ​രി​യു​ടെ 27.26 ശ​ത​മാ​നം അ​ദാ​നി ഗ്രൂ​പ്പി​ന് വി​ൽ​ക്കു​മെ​ന്ന് എ​ൻ.​ഡി.​ടി.​വി സ്ഥാ​പ​ക​രാ​യ പ്ര​ണോ​യ് റോ​യി​യും ഭാ​ര്യ രാ​ധി​ക റോ​യി​യും അ​റി​യി​ച്ചു. ഓ​പ​ൺ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും എ​ൻ.​ഡി.​ടി.​വി​യു​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ ഓ​ഹ​രി ഉ​ട​മ​യാ​യി അ​ദാ​നി ഗ്രൂ​പ് മാ​റു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പ്ര​ണോ​യ്-​രാ​ധി​ക ദ​മ്പ​തി​ക​ൾ​ക്ക് എ​ൻ.​ഡി.​ടി.​വി​യി​ൽ 32.26 ശ​ത​മാ​നം ഓ​ഹ​രി​യും അ​ദാ​നി ഗ്രൂ​പ്പി​ന് 37.44 ശ​ത​മാ​നം ഓ​ഹ​രി​യു​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. 27.26 ശ​ത​മാ​നം വി​ൽ​ക്കു​ന്ന ദ​മ്പ​തി​ക​ൾ അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി കൈ​വ​ശം​വെ​ക്കും.

Tags:    
News Summary - NDTV founders to sell most of their stake to Adani Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.