വിജയത്തിന്റെ പടവുകളിൽ സേക്രട്ട്​ ഹാർട്ട്​ പബ്ലിക്​ സ്​കൂൾ

വിദ്യാർഥികളുടെ മാനസികവും ബുദ്ധിപരവും സാംസ്​കാരികവുമായ വളർച്ചയിൽ ഇതരസ്​കൂളുകൾക്ക്​ മാതൃകയാകുകയാണ്​ കോട്ടയം സേക്രട്ട്​ ഹാർട്ട്​ പബ്​ളിക്​ സ്​കൂൾ. 1996ൽ സ്​ഥാപിതമായി 25 വർഷത്തെ പ്രശംസാവഹമായ സേവനം പൂർത്തിയാക്കി വിദ്യാഭ്യാസരംഗത്തെ നൂതന സാധ്യതകൾ ഈ വിദ്യാലയം കുട്ടികൾക്കായി തുറന്നുകൊടുക്കുന്നു. പാഠ്യപാഠ്യേതര രംഗത്തെ മികച്ച പ്രകടനത്താൽ മധ്യതിരുവിതാംകൂറിൽ ISO 9001 നേടിയ ഏകവിദ്യാലയം എന്ന പദവിയും സ്വായത്തമാക്കാൻ സ്​കൂളിന്​ കഴിഞ്ഞു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്​ തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലുള്ള പരിസ്​ഥിതി സൗഹൃദ ക്യാമ്പസ്​ സ്​കൂളിന്റെ ഏറ്റവും വലിയ സവിശേഷതയാണ്​. പരിചയസമ്പന്നരും വിദഗ്​ധരുമായ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളുടെ സമ്പൂർണവികാസം ലക്ഷ്യമിടുന്നു. കേരളത്തിലെ മികച്ച സി.ബി.എസ്​.ഇ സ്​കൂളിൽ ഒന്നായി പലതവണ സേക്രട്ട്​ ഹാർട്ട്​ സ്​കൂൾ തെരഞ്ഞെടുക്കപ്പെട്ടു. പഠന നിലവാരം, കായിക വിദ്യഭ്യാസം, നേതൃത്വപാടവം എന്നിവയിലുള്ള മികവിന്റെ അടിസ്​ഥാനത്തിൽ 2019ലെ Global Innovative School Award(GISA) നേടി.

വിവിധ പ്രവേശന പരീക്ഷകൾക്ക്​ കുട്ടികൾക്ക്​ പരിശീലനം നൽകുന്നതിനായി രാജ്യന്തരപ്രശസ്​തിയുള്ള സ്​ഥാപനങ്ങളിലെ മികച്ച അധ്യാപകരുടെ ക്ലാസുകളും ലഭ്യമാണ്​. ഉപരിപഠനസാധ്യതകളേയും തൊഴിൽ അവസരങ്ങളേയുംപറ്റി വിദഗ്​ധരുടെ മാർഗനിർദേശവും കുട്ടികൾക്ക്​ ലഭിക്കുന്നു. സ്​മാർട്ട്​ ക്ലാസ്​മുറികൾ, സൃഷ്​ടിപരമായ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ATAL TINKRING LAB, ഭാഷാ നൈപുണ്യം സ്വായത്തമാക്കുന്നതിനായുള്ള Language Labs എന്നിവ സേക്രട്ട്​ ഹാർട്ട്​ സ്​കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന്​ വ്യത്യസ്​തമാക്കുന്നു.

അധ്യാപക വിദ്യാർത്ഥീ അനുപാതം ക്ലാസ്​ മുറികളിൽ കൃത്യമായി പാലിക്കപ്പെടുന്നതിനാൽ ഓരോ വിദ്യാർഥിക്കും വ്യക്​തിപരമായ ശ്രദ്ധ നൽകാൻ അധ്യാപകർക്ക്​ കഴിയുന്നുണ്ട്. സ്​കൂളിൽ നിന്ന്​ മികച്ച വിജയം കരസ്​ഥമാക്കിയ പൂർവ വിദ്യാർഥികൾ IIT, AIMS, JIPMER, NLVS തുടങ്ങിയ പ്രശസ്​ത സ്​ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ട്​ എന്നതും സ്​കൂളിന്റെ അഭിമാനകാരമായ നേട്ടമാണ്​.

ഓരോ വിദ്യാർഥിയുടേയും പഠനനിലവാരത്തെ മെച്ച​പ്പെടുത്തുന്നതിനായി ആവശ്യമായ പാഠ്യപാഠ്യേതര സൗകര്യങ്ങൾ ഒരുക്കുന്നതിലും മികച്ച വിജയം കൈവരിക്കുന്നതിലും എപ്പോഴും ശ്രദ്ധിക്കുന്ന കോട്ടയം സേക്രഡ്​ ഹാർട്ട്​ പബ്​ളിക്​ സ്​കൂൾ കൂടുതൽ വിജയത്തിലേക്കുള്ള യാത്ര തുടരുന്നു.


1. മധ്യ തിരുവിതാംകൂറിലെ ഏക ISO 9001 വിദ്യാലയം

2. പഠന നിലവാരം, കായിക വിദ്യാഭ്യാസം നേത്ര പാടവം എന്നിവയിലെ മികവിൻറെ അടിസ്ഥാനത്തിൽ GLOBAL INNOVATIVE SCHOOL AWARDS (GISA) 2019 ൽ ലഭിച്ചു

3. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റൽ, വിശാലമായ മൈതാനം,അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന " SMART CLASS ROOMS" ‌

4. രാജ്യാന്തര പ്രശസ്തിയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പ്രവേശന പരീക്ഷകൾക്ക് പരിശീലനം

5. നഗരത്തിൻറെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഗ്രാമീണ അന്തരീക്ഷത്തിൽ സ്വച്ഛ സുന്ദരമായ ക്യാമ്പസ്.

6. അക്കാദമിക്ക് മികവിൻെ അടിസ്ഥാനത്തിൽ മികച്ച CBSE സ്കൂളായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു

7. ക്രിയാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി Atal Tinkering Lab

8. പൂർവ്വ വിദ്യാർത്ഥികൾ IIT,AIIMS, JIPMER ,NLUS തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി.

9. ഉപരിപഠന സാധ്യതകളെയും തൊഴിൽ അവസരങ്ങളെപ്പറ്റിയും വിദഗ്ദ്ധർ മാർഗ്ഗനിർദ്ദേശം നൽകുന്നു.

10. ഭാഷാ നൈപുണ്യം സ്വായത്തമാക്കുന്നതിനു ലാംഗ്വേജ് ലാബ്സ്

11. പരിചയ സമ്പന്നരും വിദഗ്ധരുമായ അധ്യാപകർ

12. 25 വർഷത്തെ സ്തുത്യർഹമായ സേവനം ( 1996 - ൽ സ്ഥാപിതമായി )

13. Indoor Basketball സ്റ്റേഡിയം ഉള്ള മദ്ധ്യ തിരുവിതാംകൂറിലെ ഏക സ്ഥാപനം

14. അനൗദ്യോഗിക നൈപുണ്യം ( സോഫ്റ്റ് സ്‌കിൽസ്) സ്വായത്തമാക്കുന്നതിന് രാജ്യാന്തര നിലവാരമുള്ള പരിശീലകർ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ.

15. ആയിരക്കണക്കിന് പുസ്തകങ്ങളും ജേർണലുകളും ലഭ്യമായ ഗ്രന്ഥാലയം

16. Optimal student teacher ratio

17. Football / cricket / Basketball/ Chess/ Badminton പരിശീലനം

18. In - campus Hostel സൗകര്യം ലഭ്യമാണ്

19. O S H പുരോഹിതർ നേതൃത്വം നൽകുന്ന സ്ഥാപനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.