മുംബൈ: കറൻസികളിൽ മഹാത്മ ഗാന്ധിയുടെ ചിത്രത്തിനു പുറമേ മറ്റു പ്രമുഖരുടെ ചിത്രങ്ങൾകൂടി ഉപയോഗിക്കുമെന്ന മാധ്യമറിപ്പോർട്ടുകൾ റിസർവ് ബാങ്ക് നിഷേധിച്ചു. ചില കറൻസികളിൽ രവീന്ദ്രനാഥ ടാഗോർ, എ.പി.ജെ. അബ്ദുൽ കലാം തുടങ്ങിയവരുടെ മുഖങ്ങൾ ഉൾപ്പെടുത്താൻ ധനമന്ത്രാലയവും റിസർവ് ബാങ്കും ആലോചിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത്തരം നിർദേശം പരിഗണനയിലില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
2020ൽ കറൻസിയുടെ സുരക്ഷാകാര്യങ്ങൾ ശിപാർശചെയ്ത റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി ചിത്രങ്ങളിൽ മറ്റു പ്രമുഖരെക്കൂടി ഉൾപ്പെടുത്താൻ നിർദേശം മുന്നോട്ടുവെച്ചെന്നായിരുന്നു റിപ്പോർട്ട്. ഗാന്ധിജിയുടെ നൂറാം ജന്മദിനമായ 1969ലാണ് റിസർവ് ബാങ്ക് ആദ്യമായി ഒരു രൂപ കറൻസിയിൽ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത്. 1987ൽ 500 രൂപ കറൻസിയിലും ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചു. 1996ലാണ് മറ്റു കറൻസികളിലും രാഷ്ട്രപിതാവിന്റെ മുഖം ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.