ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഏറെ ജനപ്രീതി നേടിയ സംവിധാനമാണ് യു.പി.ഐ (യുണീക് പേമെൻറ് ഇൻറര്‍ഫേസ്). സമയ പരിധിയില്ലാതെ മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ തൽക്ഷണം പണം കൈമാറ്റം ചെയ്യുവാൻ സഹായിക്കുന്ന യു.പി.ഐ സംവിധാനം നിലവിൽ ഇന്ത്യയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ, യു.പി.ഐ, റുപ്പേ കാര്‍ഡ് സേവനങ്ങൾ വിദേശരാജ്യങ്ങളിലുള്ളവർക്കും ലഭ്യമാക്കാനൊരുങ്ങുകയാണ് നാഷണല്‍ പേമെൻറ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).
യു.പി.ഐ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്കരിച്ചിരിക്കുകയാണ് എൻ.പി.സി.ഐ. എന്‍.പി.സി.ഐ. ഇൻറര്‍നാഷണല്‍ പേമെൻറ്സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. റിതേഷ് ശുക്ലയാണ് പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.
കോവിഡ് പ്രതിസന്ധിയുയർന്നത് മുതൽ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഡിജിറ്റല്‍ പേമെൻറ് സേവനങ്ങള്‍ക്ക് താൽപര്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. യു.പി.െഎ സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം ജൂൺ, ജൂലൈ മാസങ്ങളിൽ സർവ്വകാല റെക്കോർഡിലേക്ക് കുതിച്ച സമയത്താണ് പുതിയ കമ്പനിയുമായി എൻ.പി.സി.ഐയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.