ന്യൂഡൽഹി: ക്രിപ്റ്റൊ കറൻസി ഇടപാടുകളിലെ മൂലധന നേട്ടത്തിന് 30 ശതമാനം നികുതി ഈടാക്കുന്നതിനൊപ്പം ക്രിപ്റ്റൊ നാണയങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ഒരു ശതമാനം ഉറവിടത്തിൽ നികുതിയും ഈടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബിൽ ഭേദഗതിയിലാണ് ഈ നിർദേശം.
ക്രിപ്റ്റൊ സമ്മാനങ്ങൾക്കും നികുതി ഈടാക്കും. ക്രിപ്റ്റൊ നികുതി ഏപ്രിൽ ഒന്നു മുതലും ടി.ഡി.എസ് ജൂലൈ ഒന്നു മുതലുമാണ് നടപ്പിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.