പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസർവ്വ് ബാങ്ക്. ആർ.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിർത്താൻ നിർദേശിച്ചു.ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ ഉത്തരവിൽ പറയുന്നു.
1949 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. 'പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം ആർബിഐ നൽകുന്ന പ്രത്യേക അനുമതിക്ക് വിധേയമായിരിക്കും' എന്നും സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഡിസംബറിൽ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ ലഭിച്ചതായി പേടിഎം പേയ്‌മെന്റ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കാണിത്. 2015 ഓഗസ്റ്റിലാണ് പേടിഎം പേമെന്റ് ബാങ്കിന് റിസർവ്വ് ബാങ്ക് അനുമതി നൽകിയത്.
2017 മെയ് 23നാണ് പേടിഎം പേയ്മെൻ്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 58 മില്ല്യൺ അക്കൗണ്ടുകളാണ് പേടിഎം ബാങ്കിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.