ദുബൈ: പെരുന്നാളിനോടനുബന്ധിച്ച് പ്രവാസികൾക്ക് നാട്ടിലേക്ക് സാധനങ്ങൾ എത്തിക്കാൻ വിപുല ഒരുക്കങ്ങളുമായി എ.ബി.സി കാർഗോ. ആഘോഷ സീസൺ പരിഗണിച്ച് രാത്രി വൈകിയും എ.ബി.സി കാർഗോയുടെ എല്ലാ ബ്രാഞ്ചുകളും പ്രവർത്തന സജ്ജമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വേഗത്തിലും സുരക്ഷിതമായും കാർഗോ എത്തിക്കാൻ സ്വന്തമായ ക്ലിയറൻസ് സൗകര്യവും ആയിരക്കണക്കിനു ജീവനക്കാരും വിപുല വാഹന സൗകര്യവും എല്ലായിടത്തും ഓഫീസുകളുമാണ് കമ്പനിക്കുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു. കുറഞ്ഞ ചെലവിൽ അതിവേഗം പാർസലുകൾ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളാണ് എ.ബി.സി കാർഗോ ഉറപ്പുനൽകുന്നത്. എ.ബി.സിയുടെ എല്ലാ ബ്രാഞ്ചുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കാർഗോ രംഗത്തെ മികച്ച സേവനത്തിന് നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ജി.സി.സിയിലെ പ്രമുഖ കാർഗോ കമ്പനിയാണ് എ.ബി.സി കാർഗോ. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും കലാ കായിക രംഗത്തും പ്രോത്സാഹനങ്ങളും മികച്ച സേവനവുമായി മുന്നിൽ നിൽക്കുന്ന എ.ബി.സി കാർഗോക്ക് ഉപഭോക്താക്കളിൽനിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.