ന്യൂഡൽഹി: ദേശീയ ഓഹരി വിപണിയിലെ (എൻ.എസ്.ഇ) അനധികൃത ഇടപാടുകളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ മേധാവി ചിത്ര രാമകൃഷ്ണനെ മറ്റൊരു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് വ്യാഴാഴ്ച ജയിലിലെത്തി ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ഇ.ഡി നടപടി. ചിത്രയെ നാലു ദിവസത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനും ഡൽഹി കോടതി സ്പെഷൽ ജഡ്ജി സുനൈന ശർമ ഉത്തരവിട്ടിരു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.