തിരുവനന്തപുരം: പോസ്റ്റ് ഒാഫിസ് സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് തുക 500 രൂപയായി ഉയർത്തി. മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്ന് വാർഷിക ഫീസായി 100 രൂപ ഈടാക്കും.
ഇത്തരം അക്കൗണ്ടുകൾ വാർഷിക ഫീസ് കുറച്ച ശേഷം ബാലൻസ് ഇല്ലാതാകുന്നതോടെ സ്വമേധയാ അവസാനിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. മിനിമം ബാലൻസ് ഇല്ലാത്ത നിക്ഷേപകർ ഡിസംബർ 11ന് മുമ്പ് ആവശ്യമായ നിക്ഷേപം നടത്തണമെന്ന് തപാൽ വകുപ്പ് അറിയിച്ചു.
ബാങ്കുകൾ സർവിസ് ചാർജ് ഈടാക്കാൻ തീരുമാനിച്ചപ്പോഴാണ്, ഒരു രൂപപോലും സർവിസ് ചാർജ് ഇല്ലാത്ത പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ട് ജനപ്രിയമായത്. എന്നാൽ, ഇപ്പോൾ ബാങ്കുകളുടെ അതേ വഴി തന്നെ പോസ്റ്റ് ഓഫിസ് അക്കൗണ്ടും സ്വീകരിച്ചു.
അക്കൗണ്ട് സജീവമായി നിലനിർത്താൻ മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തണം എന്നതായിരുന്നു ആദ്യകാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരേയൊരു നിബന്ധന. ചെക്ക് ബുക്ക് വേണമെങ്കിൽ മാത്രം 500 രൂപ അക്കൗണ്ടിൽ നിലനിർത്തിയാൽ മതിയായിരുന്നു. ചെക്ക് ബുക്ക് വേണ്ടെങ്കിൽ 50 രൂപയായിരുന്നു അന്നത്തെ മിനിമം ബാലൻസ്. ഇതാണ് ഇപ്പോൾ 500 രൂപയാക്കി ഉയർത്തിയത്. എടിഎം കാർഡ്, എസ്എംഎസ്, അധിക ചെക്ക് ബുക്ക് എന്നിവക്ക് ഫീസ് ഇല്ലാത്തതും പരിധിയില്ലാത്ത എടിഎം ഇടപാടും ഇതിെൻറ മറ്റ് ആകർഷണങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.