മുംബൈ: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്ഷന് ഉയര്‍ത്താന്‍ കേന്ദ്ര അനുമതി. ജീവനക്കാർ അവസാനം വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിെൻറ 30 ശതമാനമായി പെന്ഷന് തുക ഏകീകരിക്കാനാണ് തീരുമാനം. ജീവനക്കാരുടെ ദേശീയ പെന്ഷന് പദ്ധതി (എന്‍.പി.എസ്.) യിലേക്കുള്ള ബാങ്കുകളുടെ വിഹിതം പത്തു ശതമാനത്തില്‍നിന്ന് 14 ആയി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചു.
നവംബറില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് നല്കിയ നിര്‍ദേശങ്ങളാണ് ധനമന്ത്രാലയം അംഗീകരിച്ചത്. പൊതുമേഖല ബാങ്കുകളില്‍നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ കുടുംബ പെന്ഷന് പരിധി പരമാവധി 9,284 രൂപ എന്ന നിബന്ധനയും നീക്കം ചെയ്തിട്ടുണ്ട്.
ഇതോടെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്ഷന് 30,000 രൂപ മുതല്‍ 35,000 രൂപ വരെയാകുമെന്നും കേന്ദ്ര ധനവകുപ്പ് സെക്രട്ടറി ദേബാശിഷ് പണ്ഡ അറിയിച്ചു. വിരമിച്ച ശേഷം മരണപ്പെടുന്ന വ്യക്തികളുടെയും, പെന്ഷന് അര്‍ഹത നേടിയതിനുശേഷം സര്‍വിസ് കാലത്തു മരണം സംഭവിക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് കുടുംബ പെന്ഷന്.
പൊതുമേഖല ബാങ്കുകളുടെ ഗുണമേന്മ ഉയര്‍ത്താനും സ്മാര്‍ട്ട് ബാങ്കിങ് മികവുറ്റ രീതിയില്‍ നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 'ഈസി 4.0' (എന്‍ഹാന്‍സ്ഡ് ആക്സസ് ആന്‍ഡ് സര്‍വിസ് എക്സലന്‍സ്) മുംബൈയില്‍ പുറത്തിറക്കി സംസാരിക്കവേയാണ് ധനമന്ത്രി നിര്‍മല സീതാരാമന് കുടുംബ പെന്ഷൻ വര്‍ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.