സ്വകാര്യവത്കരിക്കുന്ന പൊതുമേഖല കമ്പനികളുടെ ഭൂമിയും കരാറിൽപ്പെടാത്ത മറ്റ് ആസ്തികളും ൈകകാര്യം ചെയ്യാൻ പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന് ധനകാര്യ മന്ത്രാലയം. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടിയിരിക്കുകയാണെന്ന് പൊതു ആസ്തി കൈകാര്യ-നിക്ഷേപ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. ഈ പ്രത്യേക ആവശ്യത്തിനായി കമ്പനി രൂപവത്കരിക്കുന്ന കാര്യം ഏറെ നാളായി ചർച്ചയിലുള്ളതാണ്.
പൊതുമേഖല കമ്പനികളുടെ സ്വകാര്യവത്കരണ നടപടികളിൽ ഉൾപ്പെടാത്ത ഭൂമി വിറ്റ് പരമാവധി തുക സമാഹരിക്കുന്നതിനാണ് സ്പെഷൽ പർപ്പസ് വെഹിക്കിൾ എന്ന നിലയിൽ കമ്പനി രൂപവത്കരിക്കുന്നത്. കമ്പനികൾ സ്വകാര്യ മേഖലക്ക് നൽകുേമ്പാൾ അതിനൊപ്പമുള്ള ഭൂമി പൂർണമായും കൈമാറുന്നത് ലാഭകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.പി.സി.എൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബി.ഇ.എം.എൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാറ്റ് നിഗം ലിമിറ്റഡ് എന്നിവയാണ് ഈ സാമ്പത്തിക വർഷം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്ന കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.