നീറ്റും ജെ.ഇ.ഇയും ഒരുമിച്ച് നേടിയെടുത്ത് റെയ്സിന്റെ നയനത്തിളക്കം

റെയ്‌സിലെ ഐഐടി/ എയിംസ് ബാച്ചിലായിരുന്നു നയന ജോയിന്‍ ചെയ്തിരുന്നത്. അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു കോച്ചിംഗ് ക്ലാസുകളെങ്കിലും എല്ലാ ദിവസവും റെയ്‌സിലെ ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു

ഒരു നിമിഷത്തെ തീരുമാനങ്ങളാകും പലപ്പോഴും ജീവിതം തന്നെ മാറ്റിമറിക്കുന്നത്. പത്താം ക്ലാസില്‍ പങ്കെടുത്ത ഫൗണ്ടേഷന്‍ കോഴ്സില്‍ മൊട്ടിട്ട ചെറിയ ആഗ്രഹത്തില്‍ തുടങ്ങി ഇപ്പോള്‍ നയന സിത്താര എന്ന മിടുക്കി എത്തിനില്‍ക്കുന്നത് ഐ.ഐ.ടി എന്ന വലിയ സ്വപ്നത്തിലാണ്. ഒരേ വര്‍ഷം തന്നെ നീറ്റ് എക്സാമും ജെ. ഇ.ഇ അഡ്വാന്‍സഡ് എക്സാമും ഉയര്‍ന്ന റാങ്കോടെ പാസാവുക എന്ന അവിസ്മരണീയ നേട്ടത്തിനപ്പുറം പല നയനങ്ങളിലും അവളൊരു വിസ്മയമായി മാറുകയായിരുന്നു. നിങ്ങള്‍ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കും എന്ന വിശ്വപ്രസിദ്ധ ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ വാക്കുകള്‍ പോലെയാണ് നയനയുടെ ജീവിതവും നേട്ടങ്ങളും. മഹാമേരു പോലെ പാഞ്ഞെത്തിയ വെല്ലുവിളികള്‍ എന്‍ട്രന്‍സ് എക്സാം എന്ന തീരുമാനത്തോടു തന്നെ ഗുഡ് ബൈ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സ്വപ്നങ്ങള്‍ക്ക് ഒപ്പം നിന്നത് റെയ്സും അവിടത്തെ അധ്യാപകരുമാണെന്ന് ഒട്ടും ആലോചിക്കാതെ തന്നെ നയന പറയുന്നു.

റെയ്‌സിലെ ഐ.ഐ.ടി/ എയിംസ് ബാച്ചിലായിരുന്നു നയന ജോയിന്‍ ചെയ്തിരുന്നത്. അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു കോച്ചിങ് ക്ലാസുകളെങ്കിലും എല്ലാ ദിവസവും റെയ്‌സിലെ ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. തനിക്ക് റെയ്‌സ് എന്നത് വീടു പോലെയായിരുന്നെന്നും മറ്റു കോച്ചിങ് സെന്ററുകളില്‍ കേട്ടിരുന്ന സമ്മർദമില്ലാതെയാണ് താന്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ ഇവിടെ പഠിച്ചിരുന്നതെന്നും നയന പറയുന്നു. ബേസ് ലെവല്‍ മുതല്‍ അഡ്വാന്‍സ്ഡ് ക്ലാസുകളില്‍ വരെ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നെന്നും ക്ലാസുകള്‍ വളരെ മികച്ചതും സിമ്പിളും ആഴത്തില്‍ ടോപ്പിക്കുകള്‍ മനസ്സിലാക്കാനും സഹായിച്ചിരുന്നെന്നുമാണ് ഈ മിടുക്കിയുടെ സാക്ഷ്യപത്രം. റെയ്‌സിലെ പ്രീമിയം ലെവല്‍ സ്റ്റഡി മെറ്റീരിയലുകളും ഡൗട്ട് ക്ലിയര്‍ സെഷന്‍സും മുന്‍ ചോദ്യപ്പേപ്പറുകളുടെ ചര്‍ച്ചകളും എന്‍ട്രന്‍സിനു തയാറെടുക്കുന്ന വിദ്യാർഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. മാത്രമല്ല, റെയ്‌സിലെ ഓരോ അധ്യാപകരും വിദ്യാർഥികളെ എങ്ങനെയെങ്കിലും അവരുടെ സ്വപ്ന ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്ന ദൃഢ നിശ്ചയത്തിലാണ്. കോണ്‍ഫിഡന്‍സ് ബൂസ്റ്റേഴ്‌സ് മാത്രമല്ല എനര്‍ജിയുടെ ടാങ്കുകളാണ് അവര്‍ ഓരോരുത്തരുമെന്ന് നയന കൂട്ടിച്ചേര്‍ത്തു.

പഠിച്ച എല്ലാ ക്ലാസിലും മുന്‍നിരയില്‍ എത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും എന്‍ട്രന്‍സ് എക്സാം മാത്രം ഒരു ചോദ്യചിഹ്നമായിരുന്നു നയനക്ക് മുന്നില്‍. കാരണം അപ്പോഴേക്കും ജീവിതത്തിലെ സങ്കീര്‍ണതകള്‍ മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു ആ പ്ലസ്ടുക്കാരിയെ. സ്ട്രെസില്ലാതെ പഠിക്കാന്‍ റെയ്സിലെ ഹോസ്റ്റല്‍ മുറി നയനക്കായി തുറന്നിരുന്നു. റെയ്സിലെ അധ്യാപകരുടെ ക്ലാസുകള്‍ തന്നെയാണ് തന്റെ വിജയരഹസ്യമെന്നും റെയ്സില്‍ പോയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സ്‌കൂള്‍ എക്സാം പോലും പാസാകില്ലായിരുന്നു എന്നും പറഞ്ഞുെവക്കുമ്പോള്‍ നയനയുടെ കണ്ണുകള്‍ അഭിമാനത്തിളക്കത്തോടെ മിന്നി.

റെയ്സുമായി ബന്ധപ്പെടാനുള്ള നമ്പർ: +91 92880 33033 (India)



നയന സിത്താര

 


Tags:    
News Summary - Rais shines by winning NEET and JEE together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.