മഹാരാഷ്ട്രയുടെ ‘ഉദ്യോഗ് രത്ന’ രത്തൻ ടാറ്റക്ക്

മുംബൈ: മഹാരാഷ്ട്ര സർക്കാറിന്റെ പ്രഥമ ‘ഉദ്യോഗ് രത്ന’ പുരസ്കാരം വ്യവസായി രത്തൻ ടാറ്റക്ക് സമ്മാനിച്ചു. 85കാരനായ ടാറ്റയുടെ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള വസതിയിൽവെച്ചാണ് ശനിയാഴ്ച പുരസ്കാരം നൽകിയത്.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ എത്തിയാണ് പുരസ്കാരം കൈമാറിയത്.

രത്തൻ ടാറ്റ സ്വീകരിച്ചതോടെ ഉദ്യോഗ് രത്ന പുരസ്കാരത്തിന്റെ യശസ്സുയർന്നുവെന്ന് ഷിൻഡെ പറഞ്ഞു. എല്ലാ മേഖലകളിലും ടാറ്റ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ടാറ്റ എന്നാൽ വിശ്വാസമാണെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

Tags:    
News Summary - Ratan Tata is the 'Udyog Ratna' of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.