കോട്ടക്കൽ: ബംഗളൂരു ആസ്ഥാനമായ റെഹ്‌ബാർ ഫിനാൻഷ്യൽ സർവിസസിന്റെ പത്താം വാർഷികം മലപ്പുറം കോട്ടക്കലിലെ ഹോട്ടൽ റിഡ്ജസ് ഇന്നിൽ നടന്നു. റെഹ്‌ബാർ ചെയർമാനും സൺ മൈക്രോസിസ്റ്റംസ് മുൻ സി.ടി.ഒയുമായ ഷെരീഫ് കോട്ടപ്പുറത്ത് കമ്പനിയുടെ നേട്ടങ്ങൾ വിശദീകരിച്ചു.
റെഹ്ബാർ പിന്തുടരുന്ന ശരീഅത്ത് അനുസൃത നിക്ഷേപ മാതൃകയും സാമ്പത്തിക സുരക്ഷയും സംബന്ധിച്ച് സി.എഫ്.ഒ സെയ്ദ് റസ്‍വി സംസാരിച്ചു. തുടർന്ന് ‘സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം’ വിഷയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റും റഹ്‌ബാർ ഡയറക്ടർ ബോർഡ് അംഗവുമായ സി.എച്ച്. റഹീം, ഷെരീഫ് കോട്ടപ്പുറം എന്നിവരുടെ സംഭാഷണവും നടന്നു. റെഹ്‌ബാർ സി.ഒ.ഒ റാഷിദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് അൻവർ സംസാരിച്ചു.
തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഡോ.എ.എസ്. സൈനബ് ഷെരീഫ്, ഹനാൻ, എം.ഇ.എസ് പൊന്നാനി കോളജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവി ഡോ. ബുഷ്‌റ മൻസൂർ എന്നിവർ പങ്കെടുത്തു. പി.സി. മുസ്തഫ (ഐ.ഡി ഫുഡ്സ്) വിഡിയോ സന്ദേശം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുമുള്ള പ്രഫഷണലുകൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിചക്ഷണർ, സാമൂഹിക നേതാക്കൾ, സാമ്പത്തിക ഉപദേഷ്ടാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.