മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിെൻറ റീെട്ടയിൽ ബിസിനസിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. റിലയൻസ് റീെട്ടയിൽ വെഞ്ചേർസ് ലിമിറ്റഡിെൻറ (ആർ.ആർ.വി.എൽ) 20 ബില്യൺ ഡോളർ മൂല്യം വരുന്ന ഒാഹരിയാണ് ആമസോണിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബ്ലൂംബെർഗ് ക്വിൻറാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. റിലയൻസ് റീെട്ടയിലിെൻറ 40 ശതമാനം ഒാഹരികൾ വാങ്ങുന്ന മെഗാ ബില്യൺ ഇടപാടിനെ കുറിച്ച് ആമസോൺ-റിലയൻസ് അധികൃതർ ചർച്ച നടത്തിയതായും അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ഒരു വിദേശ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും, റിലയൻസ് റീെട്ടയിലിലേത്. മറ്റൊരു അമേരിക്കൻ കമ്പനിയായ വാൾമാർട്ട് ഫ്ലിപ്കാർട്ടിൽ നടത്തിയ 16 ബില്യൺ ഡോളർ നിക്ഷേപത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. നിലവിൽ 77 ശതമാനം ഒാഹരിയാണ് വാൾമാർട്ടിന് ഫ്ലിപ്കാർട്ടിലുള്ളത്. അതേസമയം, നിക്ഷേപവുമായി ബന്ധപ്പെട്ട് ആമസോൺ ഇതുവരെ അവരുടെ തീരുമാനം അറിയിച്ചിട്ടില്ല.
അമേരിക്ക അടിസ്ഥാനമാക്കിയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസ് റീെട്ടയിലിൽ ഒരു ബില്യൺ ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആമസോണുമായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്തുവരുന്നത്. ഇൗ വർഷം തുടക്കത്തിൽ ജിയോ പ്ലാറ്റ്ഫോമിലെ 25 ശതമാനം ഒാഹരികൾ പ്രമുഖ ആഗോള ടെക് കമ്പനികൾക്കും വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങൾക്കും റിലയൻസ് ഇൻഡസ്ട്രീസ് വിറ്റിരുന്നു.
നിലവിൽ ഇന്ത്യൻ ഒാഹരി വിപണിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ 8 ശതമാനം നേട്ടമുണ്ടായതോടെ 200 ബില്യൺ ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി റിലയൻസ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.