ജെറ്റ്​ എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; ഒക്ടോബര്‍ ആദ്യ വാരം നടപടികൾ പൂർത്തിയായേക്കും

മുംബൈ: പ്രവര്‍ത്തനം നിലച്ച ഇന്ത്യൻ എയർലൈൻ കമ്പനിയായ ജെറ്റ് എയര്‍വേസി​െൻറ റെസല്യൂഷന്‍ പ്രക്രിയ അവസാന ഘട്ടത്തിലെത്തി. ഇന്ത്യയുടെ ചെലവുകുറഞ്ഞ വിമാന സർവീസായിരുന്ന ജെറ്റ്​ എയർവേസി​െൻ പുനരുജ്ജീവിപ്പിക്കാന്‍ താല്‍പ്പര്യമുള്ള രണ്ട് ഷോര്‍ട്ട് ലിസ്റ്റ് എൻറിറ്റികള്‍ അടുത്ത ആഴ്ച ആദ്യം തന്നെ അന്തിമ ഓഫറുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ നടപടികള്‍ പൂര്‍ത്തിയായേക്കുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെസല്യൂഷന്‍ പ്ലാനിന് അംഗീകാരം വേണമെങ്കില്‍ വായ്പാ ദാതാക്കളില്‍ 66 ശതമാനത്തി​െൻറ വോട്ട് വേണം. ഹരിയാന ആസ്ഥാനമായുള്ള ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെൻറർ, മുംബൈ ആസ്ഥാനമായുള്ള ബിഗ് ചാർട്ടർ, അബുദാബിയുടെ ഇംപീരിയൽ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻറസ്​ എന്നിവ ഉൾപ്പെടുന്ന ഒരു കൺസോർഷ്യമാണ് ആദ്യ ലേലക്കാരൻ. അതുപോലെ, രണ്ടാമത്തെ കൺസോർഷ്യത്തിൽ കൽ‌റോക്ക് ക്യാപിറ്റലും സംരംഭകനായ മുറാരി ലാൽ ജലനും ഉൾപ്പെടുന്നു.

'റെസല്യൂഷന്‍ പ്ലാന്‍ വായ്പ ദാതാക്കളുടെ സമിതിയുടെ ഭൂരിപക്ഷവും അംഗീകരിച്ചുകഴിഞ്ഞാല്‍, ട്രിബ്യൂണലി​െൻറ അംഗീകാരം ലഭിക്കുന്നതിന് റെസല്യൂഷന്‍ പ്രൊഫഷണല്‍ സെക്ഷന്‍ 30 പ്രകാരം എന്‍ സി എല്‍ ടിയില്‍ (നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍) ഒരു അപേക്ഷ സമര്‍പ്പിക്കും. വിയോജിപ്പുള്ള വായ്പാദയകര്‍ക്ക് പോലും റെസല്യൂഷന്‍ പ്ലാനില്‍ അംഗീകരിച്ചിട്ടുള്ളവയ്ക്ക് അര്‍ഹതയുണ്ടെന്നും സെക്ഷന്‍ 53 പ്രകാരം അവര്‍ക്ക് ലഭിച്ചിരുന്നതിലും കുറവായിരിക്കരുതെന്നും കോഡിന് കീഴിലുള്ള വ്യവസ്ഥ പറയുന്നു. മുമ്പ് അവര്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നുവെങ്കിലും ചട്ടങ്ങള്‍ മാറിയിട്ടുണ്ട്, 'ധീര്‍ & ദിര്‍ അസോസിയേറ്റ്‌സ് അസോസിയേറ്റ്‌സ് അസോസിയേറ്റ് പാര്‍ട്ണര്‍ ആശിഷ് പ്യാസി പറഞ്ഞു.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.