വാഷിങ്ടൺ: ലോക രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില വൻതോതിൽ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഐ.എം.എഫ്.കോവിഡിനെ തുടർന്ന് വിതരണ ശൃംഖലകളിൽ തടസം നേരിട്ടതാണ് വില ഉയരാനുള്ള പ്രധാന കാരണം. ഇതിനൊപ്പം കടത്തു കൂലി കൂടി വർധിച്ചതും പ്രശ്നം ഗുരുതരമാക്കുന്നു. 2020മായി താരതമ്യം ചെയ്യുേമ്പാൾ 2021ൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 25 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടാവുകയെന്നാണ് ഐ.എം.എഫ് പ്രവചനം.
ക്രിസ്റ്റ്യൻ ബോഗമാനസ്, ആൻഡ്രിയ പെസ്കാറ്റോരി, ഇർവിൻ പ്രിഫിതി എന്നിവരുടെ പുതിയ ബ്ലോഗിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. 2018മുതൽ തന്നെ വില വർധനവിന്‍റെ ലക്ഷണങ്ങൾ സമ്പദ്വ്യവസ്ഥകളിൽ പ്രകടമായിരുന്നു. കോവിഡ് കൂടി എത്തിയതോടെ ഇത് വലിയ രീതിയിൽ വർധിക്കുകയായിരുന്നു.
2020 ഏപ്രിലിലാണ് വിവിധ രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില വലിയ രീതിയിൽ ഉയരാൻ തുടങ്ങിയത്. കോവിഡിനെ തുടർന്നായിരുന്നു വിലക്കയറ്റം. ഇതിനൊപ്പം ഇന്ധന വിലക്കയറ്റവും ഡ്രൈവർമാരുടെ ക്ഷാമവും ട്രാൻസ്പോർട്ട് ചെലവുകളിൽ വർധനയുണ്ടാക്കി. 2021 മേയിലാണ് ഭക്ഷ്യവസ്തുക്കളുടെ വില റെക്കോർഡിലെത്തിയത്. ഇക്കാലയളവിൽ സോയബീൻ വില 86 ശതമാനവും ചോളത്തിന്‍റെ വില 111 ശതമാനവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.