ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ ജോ ബൈഡൻ ദയനീയമായി പരാജയപ്പെടുത്തുമെന്ന് മാധ്യമ ഭീമനായ റൂപെർട്ട് മർഡോക്ക്. റിപബ്ലിക്കൻ പാർട്ടിയെയും പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും അന്തമായി പിന്തുണക്കുന്ന ചാനലായ ഫോക്സ് ന്യൂസിെൻറ ഉടമകൂടിയാണ് മർഡോക്ക്. ഒരു കൺസർവേറ്റീവ് എന്ന നിലയിലാണ് അമേരിക്കയിൽ അദ്ദേഹം അറിയപ്പെടുന്നതും. ഇതാദ്യമായല്ല മർഡോക്ക് ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥിയുടെ വിജയം പ്രവചിക്കുന്നത്. 2008ൽ ബറാക് ഒബാമ വിജയിക്കുമെന്ന് മർഡോക്ക് പറഞ്ഞിരുന്നു.
യു.എസിൽ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് സമ്പൂർണ്ണ പരാജയമാണെന്നാണ് മർഡോക്കിെൻറ അഭിപ്രായം. മഹാമാരിയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ഉപദേശങ്ങളെ മുഖവിലക്കെടുക്കാത്ത ട്രംപ് തന്നെയാണ് ട്രംപിെൻറ ഏറ്റവും കടുത്ത ശത്രുവെന്നും സ്വന്തം ഭരണത്തിൽ ഒരിക്കലും അവസാനിക്കാത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ് ട്രംപ് എന്നും മർഡോക്ക് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. 'എല്ലാം കഴിഞ്ഞാൽ ആളുകൾ ഉറക്കം തൂങ്ങിയായ ജോ ബൈഡന് വേണ്ടി തയ്യാറെടുക്കുമെന്നും' മർഡോക്ക് പറഞ്ഞത്രേ.
പ്രസിഡൻറ് ട്രംപുമായി ആഴ്ച്ചകളോളമായി മർഡോക്ക് സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫോക്സ് ന്യൂസിൽ വന്ന വാർത്തകളിൽ പലതും തനിക്ക് മോശമായി ഭവിച്ചെന്ന് ട്രംപ് നിരന്തരം പരാതിപ്പെടുന്നതിൽ മർഡോക്ക് അങ്ങേയറ്റം ക്ഷീണിതനാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.