മുംബൈ: ഇംപെക്‌സ് ടെലിവിഷൻ ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ബോളിവുഡ് നടൻ പത്മശ്രീ സെയ്ഫ് അലി ഖാൻ ഒപ്പുവെച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള സിനിമപ്രേമികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച മഹാനടനാണ് സെയ്ഫ് അലി ഖാൻ എന്നും ദേശീയ രംഗത്ത് അതിവേഗം വളരുന്ന ഇംപെക്‌സ് ബ്രാൻഡിന്റെ വർധിച്ചുവരുന്ന ജനപ്രീതിക്ക് അദ്ദേഹത്തിന്റെ വലിയ ആരാധകരും ഇമേജും കാരണമാകുമെന്നും ഇംപെക്‌സ് മാനേജിങ് ഡയറക്ടർ സി. നുവൈസ് പത്രക്കുറിപ്പിൽ പറഞ്ഞു.
നൂതനവും സ്റ്റൈലിഷും ട്രെൻഡിങ്ങും ആയ ഡിസൈനും ഫീച്ചറുകളുമാണ് ഇംപെക്‌സ് ടെലിവിഷനുകളുടെ പ്രത്യേകത. കേരളം ആസ്ഥാനമായുള്ള കെ.സി.എം അപ്ലയൻസസിന്റെ ഭാഗമാണ് ഇംപെക്‌സ് ബ്രാൻഡ്. നൂതനമായ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ഇന്ത്യയിൽ നിർമിച്ച് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൽപന്നങ്ങൾ എത്തിക്കുക എന്നതാണ് കമ്പനി ആവിഷ്കരിച്ച പദ്ധതിയെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
ഇംപെക്‌സ് കിച്ചൺവെയർസ് അംബാസഡറായി ജനപ്രിയ തെന്നിന്ത്യൻ നടി കല്യാണി പ്രിയദർശൻ ഒപ്പുവെച്ചതിനു പിന്നാലെയാണ് ടെലിവിഷൻ ഉൽപന്നങ്ങളെ പ്രതിനിധാനംചെയ്ത് സെയ്ഫ് അലി ഖാനെയും ബ്രാൻഡിന്റെ മുഖമായി തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.