റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്. നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയില്‍ 310 കോടി ഡോളറിന്റെ ലാഭമുണ്ടാക്കിയാണ് അരാംകോ രണ്ടാമതെത്തിയത്. ആഗോള എണ്ണവിലയില്‍ കുറവ് വന്നിട്ടും കമ്പനിക്ക് നേട്ടം നിലനിർത്താനായി.
2023 ആദ്യ പകുതി പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്. 310 കോടി ഡോളറിന്റെ അറ്റാദായമാണ് ഇക്കാലയളവില്‍ കമ്പനി കൈവരിച്ചത്.ആഗോളതലത്തിൽ വലിയ നേട്ടമുണ്ടാക്കിയ ആദ്യ 10 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചതിലാണ് സൗദി അരാംകോ ഇത്തവണയും ഇടം നേടിയത്.
1686 കോടി ഡോളറിന്റെ ലാഭമാണ് 10 കമ്പനികൾ കൈവരിച്ചത്.ഇവയിൽ 18 ശതമാനം സൗദി അരാംകോയുടെ വിഹിതമാണ്. അമേരിക്കൻ കമ്പനിയായ ഹെർക്ഷീർ ഹാദവേയാണ് പട്ടികയിൽ ഒന്നാമത്. 359 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയാണ് സ്ഥാനം നേടിയത്. 210 കോടി ഡോളറുമായി മൈക്രോസോഫ്റ്റാണ് മൂന്നാം സ്ഥാനത്ത്. ആഗോള എണ്ണ വിലയിൽ ഇടിവ് നേരിട്ടിട്ടും ലാഭവിഹിതം ഉയർത്താനായത് സൗദി അരാംകോയുടെ നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.