മുംബൈ: ശമ്പളത്തിനും പെൻഷനുമുള്ള വർധിച്ച ചെലവുകാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാരം മാർച്ചോടെ 26,000 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ശമ്പളത്തിനും പെൻഷനും മാറ്റിവെക്കേണ്ട തുക ഉയർന്നതിനാൽ, ഡിസംബറിൽ അവസാനിച്ച മൂന്നാംപാദ അറ്റാദായത്തിൽ ബാങ്കിന് 35 ശതമാനം ഇടിവാണുണ്ടായത്.
2023 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 9,164 കോടി രൂപയായിരുന്നു അറ്റാദായം. 2022ലെ 14,205 കോടിയിൽനിന്നാണ് ഇത്രയുമായി കുറഞ്ഞത്. 17 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്ന് 7,100 കോടി രൂപ അധികമായി നീക്കിവെച്ചതാണ് ലാഭം ഇടിയാൻ കാരണം.
7,100 കോടി രൂപ നീക്കിവെച്ചതിൽ 5,400 കോടിയും പെൻഷന് നൽകിയതാണ്. കോടതി ഉത്തരവിനെ തുടർന്ന് എല്ലാ ജീവനക്കാർക്കും ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകേണ്ടിവന്നു. 1.8 ലക്ഷം പെൻഷൻകാരാണ് എസ്.ബി.ഐക്കുള്ളതെന്നും ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.