ഷോ​പ്പി​ങ്ങി​ന് അ​ൽ മീ​റ​യി​ൽ സ്മാ​ർ​ട്ട് കാർട്ട്


ദോ​ഹ: ഷോ​പ്പി​ങ്ങി​ന് സ്മാ​ർ​ട്ട് കാ​ർ​ട്ട് (ഷോ​പ്പി​ങ് ട്രോ​ളി) അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​റി​ലെ അ​ൽ മീ​റ. പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി അ​ൽ മീ​റ​യു​ടെ വ​ക്റ സൗ​ത്ത് ബ്രാ​ഞ്ചി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഷോ​പ്പി​ങ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന കാ​ർ​ട്ട​ർ അ​വ​ത​രി​പ്പി​ച്ച​ത്.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ വീ​വി ടെ​ക്​ ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്നം മേ​ഖ​ല​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഖ​ത്ത​റി​ലൂ​ടെ എ​ത്തു​ന്ന​ത്. ചി​ല്ല​റ ഷോ​പ്പി​ങ്ങി​ൽ ഉ​പ​ഭോ​ക്താ​വി​ന് എ​റെ വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ ന​ൽ​കു​ന്ന​താ​ണ് സ്മാ​ർ​ട്ട് കാ​ർ​ട്ട​ർ. ത​ള്ളി ന​ട​ക്കാ​വു​ന്ന കാ​ർ​ട്ട​റി​ന് മു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന ട​ച്ച് സ്ക്രീ​ൻ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ബാ​ർ​കോ​ഡ് റീ​ഡ​ർ, കാ​മ​റ, ട​ച്ച് സ്ക്രീ​ൻ ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​രോ ഉ​ൽ​പ​ന്ന​വും വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​ഞ്ഞ് തി​ര​ഞ്ഞെ​ടു​ക്കാം. ഒ​പ്പം ചെ​ക്കൗ​ട്ടി​ലെ കാ​ല​താ​മ​സ​വും മ​റ്റും ഒ​ഴി​വാ​ക്കാ​നും പു​തി​യ പ്ര​മോ​ഷ​ൻ അ​റി​യാ​നും ഇ​തു​വ​ഴി ക​ഴി​യും.

Tags:    
News Summary - Smart Cart at Al Meera for shopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.