ന്യൂഡൽഹി: കോവിഡിനെ ശേഷം ഇന്ത്യയിലെ വിമാനകമ്പനികളുടെ സേവനം മോശമായെന്ന് സർവേ റിപ്പോർട്ട്. ബ്ലുംബർഗ് നടത്തിയ സർവേയിൽ ഉപഭോക്തൃ സേവനത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിലും വലിയ പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. 15,000ത്തോളം വിമാനയാത്രികർക്കിടയിലാണ് ബ്ലുംബർഗ് സർവേ നടത്തിയത്. ഇതിൽ 79 ശതമാനം പേരും കോവിഡിന് ശേഷം വിമാനകമ്പനികളുടെ സേവനത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
സർവേ പ്രകാരം സ്പൈസ്ജെറ്റിന്റെ സേവനത്തിലാണ് ഭൂരിപക്ഷം പേരും അതൃപ്തി രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയാണ്. വിമാനങ്ങളുടെ വൈകൽ, സേവനങ്ങളിലെ പ്രശ്നങ്ങൾ, ബോർഡിങ്ങിലെ ബുദ്ധിമുട്ടുകൾ, വിമാനത്തിന്റെ ഇന്റീരിയറിലെ അപര്യാപ്തകൾ എന്നിവയെല്ലാം യാത്രികർ ഉന്നയിച്ചു.
അതേസമയം, ഓട്ടോമേഷൻ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സ്പൈസ്ജെറ്റ് മാനേജ്മെന്റ് പ്രതികരിച്ചു. ഓട്ടോമേഷൻ നടപ്പിലാവുന്നതോടെ സേവനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പൂർണമായും കമ്പനിയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിലാണെന്നും ഇൻഡിഗോയുംപ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.