ജനദ്രോഹത്തിന്‍റെ പത്താം ദിവസം; ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് വില. പെട്രോൾ ലിറ്ററിന് 91.50 രൂപയും ഡീസൽ 85.98 രൂപയുമാണ് തിരുവനന്തപുരത്തെ വില.

ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും തിങ്കളാഴ്ച ഡീസൽ ലിറ്ററിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയും വില വർധിപ്പിച്ചിരുന്നു​.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ വില ബാരലിന് 63.56 ഡോളറായി വർധിച്ചു. 

Tags:    
News Summary - Tenth day of treason; Fuel prices have risen again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.