മുംബൈ: രാജ്യത്തിെൻറ സ്വന്തം ഡിജിറ്റൽ നാണയത്തിെൻറ മാതൃക ഈ വർഷാവസാനത്തോടെ പുറത്തിറക്കുമെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ടി. രവിശങ്കർ. എന്നാൽ, തീയതി പ്രഖ്യാപിക്കാനാകില്ലെന്നും ധനനയ പ്രഖ്യാപന യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ബ്ലാക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ നാണയങ്ങൾക്ക് സ്വീകാര്യത കൂടിയതോടെയാണ് ഇന്ത്യയും ഡിജിറ്റൽ നാണയത്തിനുള്ള തയാറെടുപ്പ് തുടങ്ങിയത്. ബിറ്റ്കോയിൻ ഇന്ത്യയിൽ വിലക്കിയിട്ടില്ലെങ്കിലും ആർ.ബി.ഐ നിയമപരമായ അനുമതി നൽകിയിട്ടില്ല.
ചൈന ഡിജിറ്റൽ നാണയത്തിെൻറ പരീക്ഷണ വിനിമയം തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, യു.എസ് ഫെഡറൽ റിസർവും നാണയം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.