കൊച്ചി: കേരളത്തിലെ സ്വർണ വ്യാപാര മേഖലക്ക് മാത്രം ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 10 ഗ്രാം സ്വർണം കൈവശം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. ഇത് സ്വർണ വ്യാപാര മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. സ്വർണാഭരണം അണിയുന്ന ഉപഭോക്താക്കളെക്കൂടി നികുതി ഘടനയുടെ പരിധിയിൽ കൊണ്ടുവരാനും അവരെ പരിശോധിക്കാനും ചോദ്യം ചെയ്യാനും അവസരമൊരുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയ്സ് 50 കോടിയിൽനിന്ന് 20 കോടിയാക്കാനുള്ള നിർദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ബി. ഗിരിരാജൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർക്കിങ് പ്രസിഡന്‍റുമാരായ റോയ് പാലത്ര, പി.കെ. അയമു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, വൈസ് പ്രസിഡന്‍റുമാരായ സക്കറിയാച്ചൻ, കണ്ണൻ ശരവണ, പി.ടി. അബ്ദുൽ റഹ്മാൻ ഹാജി, എൻ.ടി.കെ. ബാപ്പു, നസീർ പുന്നയ്ക്കൽ, അസീസ് അപ്പോളോ, ഹാഷിം കോന്നി, കെ. അക്ബർ, അർജുൻ ഗയ്ക്വാദ്, അരുൺ നായ്ക്, എൻ.വി. പ്രകാശ്, നാസർ നാദാപുരം, നൗഷാദ് കളപ്പാടൻ, എസ്. സാദിഖ്, വിജയ കൃഷ്ണ വിജയൻ, നാസർ പോച്ചയിൽ, എം.സി. റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.