പത്താം ക്ലാസ്സിന് ശേഷം സയന്‍സ് ഇന്‍റഗ്രേറ്റഡ് പഠനത്തിലൂടെ പ്ലസ് വണ്‍, പ്ലസ് ടുവിനും എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും ഒരേപോലെ ഉന്നത വിജയം കരസ്ഥമാക്കുന്നതിനെ കുറിച്ച് വിശദമാക്കുന്ന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ആലപ്പുഴ അല്‍ഫ അക്കാദമി സംഘടിപ്പിക്കുന്ന വെബിനാര്‍ ഫെബ്രുവരി 24 വ്യാഴാഴ്ച യു.എ.ഇ സമയം രാത്രി 7.30 നാണ് നടക്കുന്നത് (ഇന്ത്യന്‍ സമയം രാത്രി 9ന്).
വെബിനാറില്‍ ഋഷിരാജ് സിങ് ഐ.പി.എസ്, കരിയര്‍ ട്രെയിനറും ആലപ്പുഴ ആല്‍ഫ അക്കാദമി മാനേജിങ് ഡയറക്ടറുമായ റോജസ് ജോസ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. പ്ലസ്ടു കഴിഞ്ഞാല്‍ എഴുതാന്‍ കഴിയുന്ന 40ലധികം എന്‍ട്രന്‍സ് പരീക്ഷകള്‍, ശരിയായ എന്‍ട്രന്‍സ് പരീക്ഷ പരിശീലനം തുടങ്ങേണ്ടുന്നതെപ്പോഴാണ്, എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രഫഷണല്‍ കോഴ്‌സുകള്‍ ലക്ഷ്യമിടുന്നവര്‍ പ്ലസ് വണ്ണില്‍ സയന്‍സ് പഠിക്കേണ്ടുന്നതിന്റെ പ്രാധാന്യമെന്ത്, സി.ബി.എസ്.സി, ഐ.സി.എസ്.സി, സ്റ്റേറ്റ് സിലബസുകളില്‍ പ്ലസ് വണ്ണിന് ഏത് തെരഞ്ഞെടുക്കണം,
പ്ലസ്ടു എന്‍ട്രന്‍സ് പരീക്ഷകളുടെ പഠനരീതിയുടെ വ്യത്യാസമെന്താണ്, പ്ലസ് വണ്‍ പ്ലസ് ടു കാലം കുട്ടികളുടെ ജീവിതത്തിലെ ടേണിങ് പോയന്റാണെന്ന് പറയുന്നതെന്ത്‌കൊണ്ട്, അഭിരുചിക്കനുസരിച്ച് കുട്ടികളെ വിവിധ തരത്തിലുള്ള എന്‍ട്രന്‍സ് പരീക്ഷകളിലേക്ക് പരിശീലിപ്പിക്കേണ്ടത് എപ്പോഴാണ്, കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള പദ്ധതികളെന്തൊക്കെയാണ്,
ഐ.എ.എസ്, ഐ.പി.എസ്, ഐ.ഐ.ടികള്‍, എയിംസ് പോലുള്ള ബെസ്റ്റ് ഡെസിഗ്‌നേഷനില്‍ മുന്നേറാനുള്ള വഴികള്‍ എന്തൊക്കെ, മാറുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രാധാന്യം, റിപ്പീറ്റര്‍ ബാച്ചിലും ക്രാഷ്‌സ് കോഴ്‌സുകളിലും ശ്രദ്ധിക്കേണ്ടത് എന്താണ്, ഇന്റഗ്രേറ്റഡ് സ്‌കൂളിന്റെ പ്രത്യേകതകളെന്താണ് തുടങ്ങിയവ വെബിനാറില്‍ വിശദീകരിക്കും.
എന്‍ട്രന്‍സിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ക്ക് വെബിനാറില്‍ വിഷയാവതാരകര്‍ മറുപടി നല്‍കും. സൗജന്യ രജിസ്‌ട്രേഷന് tinyurl.com/2p8whub4 വാട്‌സാപ്പ് +91 8075488595, +91 8075746371 വിളിക്കേണ്ട നമ്പര്‍: +91 9188525319
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.