ബാധ്യത മല്യയുടേതിനേക്കാൾ പത്തിരട്ടി; അനിലി​െൻറ മൂന്ന്​ കമ്പനികൾ വന്‍ ബാങ്ക് തട്ടിപ്പുകള്‍ നടത്തിയെന്ന്​ ആരോപണം

ഒരുകാലത്ത്​ ലോക സമ്പന്നരിൽ ആറാമനായിരുന്ന അനിൽ അംബാനി ഇപ്പോൾ കടത്തി​െൻറ കുടുക്കിൽ പെട്ട്​ നട്ടം തിരിയുകയാണ്​. താൻ പാപ്പരായെന്ന്​ വരെ വിളിച്ചുപറഞ്ഞിട്ടും ചില ബാങ്കുകൾ അദ്ദേഹത്തെ വെറുതെ വിടാൻ ഒരുങ്ങുന്ന ലക്ഷണമില്ല. കൂനിൻ മേൽ കുരുപോലെ മറ്റൊരു തിരിച്ചടിയും അംബാനി സഹോദരൻമാരിലെ ഹതഭാഗ്യനെ തേടിയെത്തിയിരിക്കുകയാണ്​.

അനിലി​െൻറ മൂന്ന് കമ്പനികള്‍ വന്‍ ബാങ്ക് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നു എന്നതാണ്​ പുതിയ ആരോപണങ്ങൾ​. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍, റിലയന്‍സ് ടെലികോം എന്നിവയാണ്​ കമ്പനികൾ. റിലയൻസ് കമ്മ്യൂണിക്കേഷ​െൻറ പാപ്പരത്ത പരിഹാര പ്രക്രിയ പുരോഗമിക്കുന്നതിനിടെയാണ്​ പുതിയ തിരിച്ചടി. തട്ടിപ്പ് തെളിഞ്ഞാല്‍, അനില്‍ അംബാനിയുടെ ബാധ്യത വിജയ് മല്യയുടേതിനേക്കാള്‍ പത്തിരട്ടിയെങ്കിലും വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ഇന്ത്യൻ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യു‌ബി‌ഐ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ‌ഒ‌ബി) എന്നിവരാണ്​​ പുതിയ ആരോപണങ്ങൾക്ക്​​. കമ്പനികളുടെ ബാങ്ക്​ അക്കൗണ്ടിനെ കുറിച്ച്​ സംശയമുന്നയിച്ച അവർ വൻ ക്രമക്കേട്​ നടത്തിയെന്നും പറയുന്നു. വിശദമായ ഒാഡിറ്റിങ്ങിന്​ വിധേയമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത വരികയുള്ളൂവെന്നും അവർ അറിയിച്ചു.

ജനുവരി 13 ന് അടുത്ത വാദം കേൾക്കുന്നതുവരെ അക്കൗണ്ടുകളെ വ്യാജമാണെന്ന് തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിലനിർത്താൻ ദില്ലി ഹൈക്കോടതി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഇന്ത്യൻ ഓവർസീസ് ബാങ്കിനും നിർദേശം നൽകിയിട്ടുണ്ട്​.

55 ബില്യണ്‍ രൂപയുടെ ക്രമക്കേടുകള്‍ ആണ് ഇപ്പോള്‍ സംശയിക്കുന്നത്. പല അക്കൗണ്ടുകളും വ്യാജമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 2017 മെയ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള സമയത്താണ് ക്രമക്കേടുകള്‍ നടന്നത് എന്നാണ് കരുതുന്നത്. എന്തായാലും അനില്‍ അംബാനിക്ക് ഇനിയുള്ള നാളുകളും ഉറക്കമില്ലാത്ത രാത്രികള്‍ ആകും സമ്മാനിക്കുക.

Tags:    
News Summary - Three Anil Ambani companies have reportedly been accused of fraud by banks⁠

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.