മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്‍റെ സ്വർണപിടിയുള്ള വാൾ ലേലത്തിൽ. ഈ മാസം 23ന് ബ്രിട്ടണിലെ ബോൺഹാംസ് ലേല കമ്പനിയിലാണ് ലേലം നടക്കുക. 15 കോടി മുതൽ 20 കോടി വരെയാണ് വാളിന് പ്രതീക്ഷിക്കുന്ന വില.
സുഖേല വിഭാഗത്തിലെ സ്റ്റീൽ നിർമിത വാളിന് 100 സെന്‍റീമീറ്റർ നീളം വരും. പിടിയുടെ സമീപത്ത് ഒരു വശത്തും തുടർന്ന് ഇരുവശത്തും മൂർച്ചയുള്ള വാളിൽ നിരവധി ചിത്രപ്പണികളുണ്ട്.
1799ൽ മൈസൂർ ശ്രീരംഗപട്ടണത്തിൽ ബ്രിട്ടീഷ് സേനയുമായുള്ള യുദ്ധത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നത്. തുടർന്ന് ശ്രീരംഗപട്ടണത്തിലെ കൊട്ടാരത്തിൽ കണ്ടെത്തിയ വാൾ ലഫ്റ്റനന്‍റ് ജനറൽ ഹാരിസ് ആണ് മേജർ ജനറൽ ഡേവിഡ് ബെയേർഡിന് സമ്മാനിച്ചത്.
2004ൽ ടിപ്പുവിന്‍റെ മറ്റൊരു വാൾ 1.5 കോടി രൂപക്ക് ബിസിനസുകാരൻ വിജയ് മല്യ സ്വന്തമാക്കിയിരുന്നു. 2014ൽ ടിപ്പു സുൽത്താന്‍റെ 41.2 ഗ്രാം തൂക്കമുള്ള സ്വർണ മോതിരം ലേലത്തിന് വെച്ചപ്പോൾ 1.42 കോടി രൂപ വില ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.