ലാഭമാണ് പ്രധാനം; ആറുമാസത്തിനുള്ളിൽ ബൈജൂസിൽ നിന്ന് 2500 തൊഴിലാളികളെ പിരിച്ചുവിടും; പകരം 10,000 പേരെ നിയമിക്കും

ന്യൂഡൽഹി: 2023ഓടെ കമ്പനിയെ ലാഭത്തിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് എജ്യൂടെക് സ്ഥാപനമായ ബൈജൂസ്. അതിന്റെ ഭാഗമായി 10,000 അധ്യാപകരെ പുതുതായി നിയമിക്കും. എന്നാൽ ​ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം 2500 പേരെ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.

ബൈജൂസിന്റെ വിവിധ ഡിപാർട്മെന്റുകളിൽ നിന്നായി അഞ്ചു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഫിഫ പോലുള്ളവയുമായി സഹകരിച്ച് ബ്രാൻഡിനെ കുറിച്ച് അവബോധം വളർത്താനും തീരുമാനിച്ചിട്ടുണ്ടെന്നും ബൈജൂസ് സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ് പി.ടി.ഐയോട് പറഞ്ഞു. ബൈജൂസിന്റെ കീഴിലുള്ള ആകാശ്, ഗ്രേറ്റ് ലേണിങ് എന്നിവ വ്യത്യസ്ത സംവിധാനങ്ങളായി തുടരും.

2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് സംഭവിച്ചത്. തൊട്ടു മുമ്പത്തെ വർഷം നഷ്ടം 231.69 കോടിയായിരുന്നു. വരുമാനം മുൻവർഷത്തെ 2,511 കോടിയിൽനിന്ന് 2,428 കോടിയായി ഇടിയുകയും ചെയ്തു. എന്നാൽ 2022 മർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം വരുമാനം നാലു മടങ്ങ് വർധിച്ച് 10000 കോടി രൂപയായെന്നും ബൈജൂസ് അവകാശപ്പെട്ടു. 

Tags:    
News Summary - To become profitable, Byju's to lay off 2,500 employees in next six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.