കൊച്ചി: സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഇന്ന് ഗ്രാമിന് 80രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7,260 രൂപയും പവന് 58,080 രൂപയുമായി.
ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കൂടിയിരുന്നു. ബുധനാഴ്ച 320ഉം 40ഉം രൂപയാണ് യഥാക്രമം കൂടിയത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 1200 രൂപയാണ് ഒരുപവന് കൂടിയത്. തിങ്കളാഴ്ച 120 രൂപ പവന് വർധിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ച 320 രൂപ കുറയുകയും ചെയ്തു.
പവന് 59,640 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിലെ സർവകാല റെക്കോഡ് വില. ഗ്രാമിന് 7455 രൂപയും. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു സ്വർണം ഈ ചരിത്ര വില തൊട്ടത്.
2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾപ്പടെയുളളവയുടെ വായ്പനയവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2025ലും സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.