ടിക്​ ടോകും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച്​ ട്രംപ്​

വാഷിങ്​ടൺ: ചൈനീസ്​ ആപുകളായ ടിക്​ ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് യു.എസ്​ പ്രസിഡൻറ്​​ ഡോണൾഡ്​ ട്രംപ്​. ഇതിനുള്ള ഉത്തരവിൽ ട്രംപ്​ ഒപ്പുവെച്ചു. 45 ദിവസത്തിന്​ ശേഷമായിരിക്കും ഉത്തരവ്​ നിലവിൽ വരിക. അതിന്​ ശേഷം അമേരിക്കയിലെ വ്യക്​തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക്​ ടോകി​െൻറ ഉടമസ്ഥരായ ബെറ്റ്​ഡാൻസുമായും വി ചാറ്റി​െൻറ ടെൻസെൻറുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ല.

ദേശീയ സുരക്ഷക്ക്​ കർശന ഭീഷണി ഉയരുന്നതിനാലാണ്​ ചൈനീസ്​ ആപുകൾക്കെതിരെ കടുത്ത നടപടിയെടുത്തതെന്ന്​ ഉത്തരവിൽ ട്രംപ്​ ഭരണകൂടം വിശദീകരിക്കുന്നു. സർക്കാർ അനുവദിച്ച ഡിജിറ്റൽ ഉപകരണങ്ങളിലൂ​െട ടിക്​ ടോക്​ ഉപയോഗിക്കരുതെന്ന​ ഉത്തരവും ട്രംപ്​ ഭരണകൂടം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നിർദേശവും പുറത്ത്​ വന്നത്​.

ടിക്​ ടോകി​െൻറ യു.എസ്​ ബിസിനസ്​ വാങ്ങാൻ മൈക്രോസോഫ്​റ്റ്​ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്​റ്റംബർ 15നകം ഈ ഇടപാട്​ നടത്തണമെന്ന്​ ട്രംപ്​ ഭരണകൂടം ഇരു കമ്പനികൾക്കും അന്ത്യശാസനം നൽകുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ എക്​സിക്യൂട്ടീവ്​ ഓർഡർ പുറത്തിറങ്ങിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.