ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ മുംബൈ ആസ്ഥാനമായി ട്രാവൽ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്നു. ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുൽ നാസർ.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് രണ്ടാഴ്ച മുമ്പാണ് ഗോൾഡൻ വിസ യു.എ.ഇ സർക്കാർ സമ്മാനിച്ചത്. സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു.എ.ഇ വിസാ നൽകുന്നത്. വിസാ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് നാസർ പ്രതികരിച്ചു.
കഴിഞ്ഞ 40 വർഷത്തിലധികമായി ട്രാവൽ വ്യവസായ രംഗത്ത് മികച്ച സേവനം തുടർന്ന് വരുന്ന അക്ബർ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.