കൊച്ചി: ഹാൾമാർക്കിങ് സെൻററുകൾ തിരിച്ചറിയൽ നമ്പർ (യു.ഐ.ഡി) പതിച്ചുനൽകാത്തതിനാൽ സ്വർണാഭരണ വ്യാപാര രംഗത്ത് പ്രതിസന്ധി. സ്വർണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾ മാർക്കിങ്ങിന് പിന്നാലെ യു.ഐ.ഡി നമ്പറും ജൂലൈ ഒന്നുമുതൽ രാജ്യത്ത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മൂന്ന് മുദ്രകളാണ് ഒരു ആഭരണത്തിൽതന്നെ പതിക്കേണ്ടത്.
കേരളത്തിലെ ഒരു ഹാൾ മാർക്കിങ് കേന്ദ്രവും യു.ഐ.ഡി ചെയ്തുനൽകുന്നില്ല. ഓൺലൈൻ സർവർ തകരാറായതാണ് പ്രധാന കാരണം. ആയിരക്കണക്കിന് ആഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്യുന്ന വ്യാപാരികൾക്ക് ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയാണ്. ജി.എസ്.ടി, നോട്ടുനിരോധനം പോലെയുള്ള അശാസ്ത്രീയ പരിഷ്കാരമാണ് സ്വർണമേഖലയിൽ അടിച്ചേൽപിച്ചിരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ആരോപിച്ചു.
സ്വർണം ഏത് കടയിൽനിന്ന് വാങ്ങിയാലും കടയുടെ പേര് ആഭരണത്തിൽ വേണമെന്നത് ഉപഭോക്താക്കളുടെ അവകാശമാണ്. അതിനാൽ യു.ഐ.ഡിയിൽ കടയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.