ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയർത്തി

ന്യൂഡൽഹി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് തുടക്കമിട്ട് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനം ഉയർത്തി.

ഇതിനായി ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനം കൂടുതൽ വിദേശ കമ്പനികൾ ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ഇടയാക്കും.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ പ്രാരംഭ ഒാഹരി വിൻപന (ഐ.പി.ഒ) 2021-22ൽ തന്നെ കൊണ്ടുവരും. ഇതിനായി ബജറ്റ് സമ്മേളനത്തിൽ തന്നെ ഭേദഗതികൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Latest Video:

Full View



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.