തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ ഇളവുകളിലും പ്രഖ്യാപനങ്ങളിലും പ്രതീക്ഷ വെക്കുേമ്പാഴും കിഫ്ബിയുടെ കാര്യത്തിൽ ഇടേങ്കാലിടുമോ എന്ന് കേരളത്തിന് ആശങ്ക. ബജറ്റിന് പുറത്തെ കടമെടുപ്പുമായി ബന്ധപ്പെട്ട് സി.എ.ജി വിയോജിപ്പുകൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടെപടലിനുള്ള സാധ്യത തള്ളിക്കളയാനാകാത്തത്.
കിഫ്ബിക്ക് മേൽ കേന്ദ്രം പാരപണിയുമെന്ന ആശങ്ക കേരളത്തിനുണ്ടെന്ന് മന്ത്രി തോമസ് െഎസക് വ്യക്തമാക്കുന്നു. 'കിഫ്ബി ഇവരുടെയൊക്കെ ഉറക്കം കെടുത്തുന്നുണ്ട്. സംസ്ഥാന സർക്കാർ ഗാരൻറി കൊടുത്ത് പണം വായ്പയെടുക്കുന്നതിന് വല്ല നിയന്ത്രണം കൊണ്ടുവരുമോ എന്നാണ് ആശങ്കയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബജറ്റിൽ ഇളവുകളുണ്ടാകുമെന്നും സംസ്ഥാനം പ്രതീക്ഷിക്കുന്നു. വായ്പപരിധി കൂട്ടിയ തീരുമാനം ഒരുവർഷം കൂടി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനങ്ങൾക്ക് പൊതുവായുള്ളത്.
ധനസ്ഥിതിക്ക് മേൽ കോവിഡ് തീർത്ത കനത്ത ആഘാതത്തിെൻറ പശ്ചാത്തലത്തിൽ വിശേഷിച്ചും. വായ്പപരിധി ഉയർത്തിയ തീരുമാനം കേരളത്തിന് ഏറെ സഹായകമായിരുന്നു.
ആരോഗ്യമേഖലക്ക് കൂടുതൽ വകയിരുത്തലുണ്ടാകുമെന്നാണ് പ്രതീക്ഷ. കർഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കാർഷികരംഗത്തിന് ഊന്നൽ നൽകിയേക്കാം. നാണ്യവിളകളുടെ താങ്ങുവില ഉയർത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. എയിംസ് അടക്കം കാലങ്ങളായി ഉയരുന്ന ആവശ്യങ്ങളിൽ പരിഗണന കിട്ടുമോ എന്നതും കണ്ടറിയണം. ഇന്ധനവില കുതിച്ചുയരുേമ്പാൾ കേന്ദ്രം നികുതി ഇളവ് ചെയ്യണമെന്നും ആവശ്യമുണ്ട്.
ഗതാഗതമേഖലയിലെ പ്രഖ്യാപനങ്ങളിലും സംസ്ഥാനം ഉറ്റുനോക്കുന്നു. തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയടക്കം കേരളത്തിെൻറ സ്വന്തം പദ്ധതികളുമായി മുന്നോട്ടുേപാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
കൂടുതൽ അതിവേഗ ശൃംഖലകൾ, വൈദ്യുതീകരണം വേഗത്തിലാക്കൽ, പാതയിരട്ടിപ്പിക്കൽ, കൂടുതൽ െട്രയിനുകൾ, സ്റ്റേഷൻ വികസനം എന്നിവയും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.