യു.എ.ഇ വിദ്യാര്‍ഥികളുടെ ഐ.ഐ.ടി- ജെ.ഇ.ഇ, നീറ്റ് ഉറപ്പാക്കി യുണീക് വേള്‍ഡ് എജ്യുക്കേഷന്‍

ഇന്ത്യയിലെ മത്സര പരീക്ഷകളിൽ രണ്ടു പ്രധാന പരീക്ഷകളാണ് ഐ.ഐ.ടി-ജെ.ഇ.ഇയും (IIT- JEE), നീറ്റും (NEET). ഇതിൽ ഏതിലെങ്കിലും ഒന്നിൽ സ്ഥാനം നേടുക എന്നത്‌ ഒട്ടുമിക്ക വിദ്യാർഥികളുടെയും സ്വപ്നമാണ്. മികച്ച സ്കോർ നേടി ഉന്നത പഠനം ലക്ഷ്യമിട്ട് പ്രതിവർഷം 1.8 ദശലക്ഷം വിദ്യാർഥികളാണ് ഈ പരീക്ഷകൾ എഴുതാറുള്ളത്. യു.എ.ഇയിലുള്ള വിദ്യാർഥികളുടെ ഈ സ്വപ്ന സാക്ഷാത്‍കാരത്തിനായി പ്രവർത്തിച്ചുവരുന്ന പ്രധാന സ്ഥാപനമാണ് യുണീക് വേൾഡ് എജ്യുക്കേഷൻ. യു.എ.ഇ പോലുള്ള രാജ്യത്തുനിന്ന് നീറ്റും ജെ.ഇ.ഇയും പാസാകുന്ന വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകുക, മത്സര പരീക്ഷകളിൽ യു.എ.ഇ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നിവയാണ് യുണീക് വേൾഡ് എജ്യുക്കേഷന്‍റെ ലക്ഷ്യം. യുഎഇയിൽ നിന്നും ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ്, മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും യുണീക് വേൾഡ് എജ്യുക്കേഷന്‍റെ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളവരാണ്. വിദ്യാർഥികളുടെ പൂർണമായ പരിശ്രമത്തിനൊപ്പം വിദഗ്ധരായ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രീകൃത സമീപനത്തോടെയുള്ള സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനവുമാണ് ഈ വിജയത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നത്.

നീറ്റ് പരിശീലനം ദുബൈയിലും അബൂദബിയിലും

ദുബൈയിലും അബൂദബിയിലും യുണീക്‌ വേൾഡ് എജുക്കേഷന് നീറ്റ് പരിശീലന കേന്ദ്രങ്ങളുണ്ട്. നീറ്റ് പാഠ്യപദ്ധതിയെകുറിച്ച് ആഴത്തിൽ അറിവുള്ള പ്രൊഫസർമാര്‍, പരീക്ഷാക്രമങ്ങളും പരീക്ഷയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും മുൻനിർത്തിയുള്ള ക്ലാസുകള്‍, അറിവും ആത്മവിശ്വാസവും വേഗതയും പകർന്നുനൽകുന്ന പ്രൊഫഷണൽ അധ്യാപകന്മാരുടെ ടീം ഇവയാണ് ലക്ഷ്യം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നത്. ദുബൈയിലെയും അബൂദബിയിലെയും യുണീക് വേൾഡ് എജ്യുക്കേഷൻ പരിശീലന കേന്ദ്രങ്ങളാണ് യുഎഇയിലെ ഉത്തമമായ നീറ്റ് പരിശീലന കേന്ദ്രങ്ങളെന്നാണ് വിജയശതമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത്.

നീറ്റ് പരിശീലന രീതികൾ:

-പാഠ്യപദ്ധതിയിൽനിന്ന് പ്രത്യേകമായ അധ്യാപന ശാസ്‌ത്രരീതിയിലൂടെയുള്ള പരിശീലനം

-വിദ്യാർഥികളുടെ ധാരണയുടെ നിലവാരം തിരിച്ചറിയാൻ ആനുകാലിക ടെസ്റ്റ് പേപ്പറുകൾ

-വിദ്യാർഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി അവരുടെ ദുർബലവും ശക്തവുമായ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പരിശീലനമുറകൾ

-ചോദ്യങ്ങൾ പരിശീലിക്കുക

-കുറവുകൾ മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബാക്ക്

-മോക്ക് ടെസ്റ്റുകൾ

-വിദ്യാർഥിയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും പോസിറ്റീവ് മനോഭാവം വളർത്തുന്നതിനുമുള്ള ക്ലാസുകൾ

ഐ.ഐ.ടി-ജെ.ഇ.ഇ പരിശീലനം ദുബൈയിലും അബൂദബിയിലും

നീറ്റ് റിസള്‍ട്ടുകള്‍ മാത്രമല്ല, ഐ.ഐ.ടി-ജെ.ഇ.ഇ പരിശീലനത്തിലും യുഎഇയിലെ ഏറ്റവും മികച്ച അക്കാദമിയാണ് യുണീക്‌ വേൾഡ് എജുക്കേഷന്‍. ഇവിടെ പരിശീലനം ലഭിച്ച നിരവധി വിദ്യാർഥികൾ ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളിലേക്ക് ഇതിനകം പ്രവേശനം നേടിക്കഴിഞ്ഞു. അറിവ്, ശുഭാപ്തി വിശ്വാസം, അഭിരുചി, ആത്മവിശ്വാസം എന്നിവയിൽ ഊന്നിയുള്ള മികച്ച പരിശീലനമാണ് ഐ.ഐ.ടി-ജെ.ഇ.ഇ വിദ്യാർഥികള്‍ക്ക് ഇവിടെ ലഭിക്കുന്നത്. സൂക്ഷ്മമായ പരിശീലന സാങ്കേതികത ആണ് മറ്റു സ്ഥാപനങ്ങളിൽനിന്ന് യുണീക് വേൾഡ് എജുക്കേഷനെ വ്യത്യസ്‍തവുമാക്കുന്നത്. കൂടാതെ, ഐ.ഐ.ടികളും എൻ.ഐ.ടികളും പോലുള്ള ഉന്നത എൻജിനീയറിങ് സ്ഥാപനങ്ങളിലേക്ക് പരമാവധി വിദ്യാർഥികൾ പ്രവേശനം നേടുന്നുവെന്ന് സ്ഥാപനം ഉറപ്പാക്കുകയും ചെയ്യുന്നു.

ദുബൈയിലും അബൂദബിയിലും ജെ.ഇ.ഇ പരിശീലനത്തിന് പിന്തുടരുന്ന രീതികൾ

-ജെ.ഇ.ഇ പരിശീലനത്തിന് വിദ്യാർഥിക്ക് അനുസരിച്ച് അധ്യാപനവും പരീക്ഷാ പ്രക്രിയയും ഉണ്ടായിരിക്കും

-വിദ്യാർഥിയുടെ തയാറെടുപ്പ് വിശകലനം ചെയ്യുക

-ദുർബലമായ മേഖലകളിൽ വിദ്യാര്‍ഥിക്ക് പ്രത്യേക പരിശീലനം

-മുൻകൂട്ടി അറിയിക്കാതെ ആനുകാലിക പരീക്ഷകൾ

-പോസിറ്റീവ് അന്തരീക്ഷം ഉണർത്തുന്നതിനും വിദ്യാർഥികളെ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനുമായുള്ള ഫീഡ്‌ബാക്ക് വിദ്യാർഥിയുമായും രക്ഷിതാക്കളുമായും പങ്കിടുന്നു

-വിദ്യാർഥിയുടെ മനസ്സിൽ ആശയം ഉറപ്പിക്കാൻ ആവർത്തിച്ചുള്ള പുനരവലോകനങ്ങൾ

-സമയോചിതമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ടിപ്‌സുകളും സൂത്രങ്ങളും

-ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള പരീക്ഷാ തന്ത്രങ്ങൾ

-ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും മോക്ക് ടെസ്റ്റുകൾ

Tags:    
News Summary - Unique World Education by securing IIT-JEE, NEET for UAE Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.