വാഷിങ്ടൺ: വിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപിച്ച് ചൈനീസ് കമ്പനികളായ വാവെയ്, ചൈന ടെലികോം എന്നിവയുടെ പ്രവർത്തനം അമേരിക്കൻ ഫെഡറൽ കമ്യൂണിക്കേഷൻ കമീഷൻ (എഫ്.സി.സി) തടഞ്ഞു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്ന് കമീഷൻ അറിയിച്ചു. വാവെയുടെ ഉൽപന്നങ്ങൾ മുഴുവൻ മാറ്റാനും അമേരിക്കയിൽ ചൈന ടെലികോമിെൻറ പ്രവർത്തനം തടയാനുമാണ് നിർദേശം.
വാവെയും ചൈന ടെലികോമും സൈബർ സുരക്ഷയോ സ്വകാര്യതയോ ഉറപ്പുവരുത്തുന്നില്ലെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എഫ്.സി.സി ചെയർമാൻ അജിത് പൈ പറഞ്ഞു. ചൈനീസ് സർക്കാറിെൻറ ചാരപ്രവർത്തനത്തിനും ഈ കമ്പനികളെ ഉപേയാഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സബ്സിഡി ഉപയോഗിച്ച് വാവെയുടെ ഉൽപന്നങ്ങൾ വാങ്ങുന്നത് കഴിഞ്ഞ വർഷം തന്നെ എഫ്.സി.സി തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് അന്ന് നടപടി എടുത്തത്. ഇപ്പോൾ നടപടി കടുപ്പിക്കുകയാണ് എഫ്.സി.സി.
ലോകത്താകെ 35 കോടിയോളം ഉപഭോക്താക്കളുള്ള കമ്പനിയാണ് ചൈന ടെലികോം. ലോകത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻറ് ഒാപറേറ്റർ എന്ന് വിശേഷണമുള്ള ചൈന ടെലികോം കമ്പനി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാണെന്നും ഇത് അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയാണെന്നുമാണ് യു.എസ്. എഫ്.സി.സി പറയുന്നത്. എന്നാൽ, എഫ്.സി.സിയുടെ ആരോപണങ്ങൾ കമ്പനികൾ നിഷേധിച്ചിട്ടുണ്ട്.
എഫ്.സി.സിയിലെ ഡെമോക്രാറ്റ് അംഗങ്ങളും ചൈനീസ് കമ്പനികൾക്കെതിരായ നിലപാടിന് അനുകൂലമായാണ് വോട്ട് ചെയ്തത്. പ്രസിഡൻറ് ട്രംപിെൻറയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ചൈനാ വിരുദ്ധ നിലപാട് ഈയടുത്ത് രൂക്ഷമായിരുന്നു. ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡൻ ജനുവരിയിൽ അധികാരമേൽക്കുേമ്പാഴും ചൈനാവിരുദ്ധ നിലപാടിൽ ഇളവുണ്ടാകാൻ സാധ്യതയില്ലെന്നതിെൻറ സൂചനയാണ് ഡെമോക്രാറ്റ് പ്രതിനിധികളുടെ വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.