കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥയിൽ വളർച്ച തിരികെ കൊണ്ടുവരികയാണ് ബജറ്റിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് . ഇതിനായി കേന്ദ്രസർക്കാർ ഊന്നൽ നൽകുക താഴെ പറയുന്ന മേഖലകളിലായിരിക്കും
ആരോഗ്യമേഖല
കോവിഡ് സാഹചര്യം ആരോഗ്യമേഖലയിൽ കൂടുതൽ ഊന്നൽ നൽകാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. ഇതിനായി ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന പണത്തിന്‍റെ തോത് കൂട്ടും. ജി.ഡി.പിയുടെ 4 ശതമാനമെങ്കിലും ആരോഗ്യമേഖലക്കായി മാറ്റിവെക്കുമെന്നാണ് റിപ്പോർട്ട്.
സ്വകാര്യവൽക്കരണം
ധനകമ്മി മറികടക്കാൻ ഇക്കുറിയും കമ്പനികളുടെ ഓഹരി വിൽപന തന്നെയാണ് സർക്കാറിന് മുന്നിലുള്ള പോംവഴി. ഓഹരി വിൽപനയിലൂടെ 40 ബില്യൺ ഡോളർ സ്വരൂപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഖനനം, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരിയാവും വിൽക്കുക.
വികസനപ്രവർത്തനങ്ങൾക്കായി ധനകാര്യസ്ഥാപനം
അടിസ്ഥാന സൗകര്യമേഖലയിൽ 1.02 ട്രില്യൺ രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികൾക്കായി പണം കണ്ടെത്തുന്നത് സർക്കാറിന് മുന്നിലുള്ള പ്രധാന കടമ്പ തന്നെയാണ്. ഇതിനായി പ്രത്യേക ധനകാര്യ സ്ഥാപനം കേന്ദ്രസർക്കാർ ഈ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
ഇറക്കുമതി തീരുവ
ചില ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തിയേക്കും. അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് തീരുവ ഉയർത്തുക. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ തീരുവയാകും ഉയർത്തുക. മോദിയുടെ ആത്മനിർഭർ ഭാരതിന് ഊർജം പകരുന്നതിനാവും തീരുവ ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.