ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ ഒരു കോടി രൂപയുടെ പിഴയടക്കാത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് റിലയൻസ് ഇൻഡസ്ട്രീസിനോട് ദേശീയ മലിനീ കരണ ബോർഡ്. സംഭവത്തിൽ റിലയൻസിനെതിരെ നിയമപരമായ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും ബോർഡ് ബന്ധപ്പെട്ടവരോട് ചോദിച്ചു. പെേട്രാൾ പമ്പുകളിൽ മലിനീകരണം കുറക്കുന്ന ‘വേപ്പർ റിക്കവറി’ സംവിധാനം സ്ഥാപിക്കാത്തതിനെ തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്ന് ഹരിത ട്രൈബ്യൂണൽ പിഴ ഇടാക്കിയിരുന്നു.
പ്രതിമാസം മൂന്നു ലക്ഷം ലിറ്റർ ഇന്ധനം വിൽക്കുന്ന പമ്പുകളിൽ ഇൗ സംവിധാനം സ്ഥാപിക്കണമെന്നാണ് നിയമം. എന്നാൽ, തങ്ങൾക്ക് ഇത്തരത്തിലുള്ള ഇന്ധന വിൽപന കേന്ദ്രങ്ങളില്ലെന്നും എങ്കിലും 2018 ഡിസംബർ 31നകം സംവിധാനം ഏർപ്പെടുത്തുമെന്നുമായിരുന്നു റിലയൻസ് അറിയിച്ചത്. എന്നാൽ, ദേശീയ ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവനുസരിച്ച് എന്തുകൊണ്ടാണ് പിഴയടക്കാത്തത് എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബോർഡ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.