10 ബാങ്കുകൾക്ക്​ എം.ഡിമാരെ നിയമിക്കുന്നു

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം ല​യ​നം പ്ര​ഖ്യാ​പി​ച്ച ദേ​ന ഉ​ൾ​പ്പെ​ടെ 10 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക്​ പു​തി​യ എം.​ഡി​​മാ​രെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ നി​യ​മ​ന സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. പു​തി​യ എം.​ഡി​മാ​രി​ൽ അ​ഞ്ച്​ പേ​ർ എ​സ്.​ബി.​െ​എ​യി​ൽ​നി​ന്നാ​ണ്.

ഇ​ത​നു​സ​രി​ച്ച്​ എ​സ്.​ബി.​െ​എ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പ​ത്മ​ജ ചു​ന്ദ്രു ഇ​ന്ത്യ​ൻ ബാ​ങ്കി​​െൻറ പു​തി​യ മാ​നേ​ജി​ങ്​​ ഡ​യ​റ​ക്​​ട​റാ​വും. എ​സ്.​ബി.​െ​എ ഡെ​പ്യൂ​ട്ടി എം.​ഡി​മാ​രാ​യ മൃ​ത്യു​ഞ്​​ജ​യ മ​ഹാ​പ​ത്ര സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​ലും പ​ല്ല​വ്​ മൊ​ഹാ​പ​ത്ര സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ലും ജെ. ​പ​ക്കി​രി​സാ​മി ആ​ന്ധ്ര ബാ​ങ്കി​ലും എം.​ഡി​യാ​വും. എ​സ്.​ബി.​െ​എ​യി​ലെ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി എം.​ഡി ക​ർ​ണം ശേ​ഖ​റാ​ണ്​ ദേ​ന ബാ​ങ്ക്​ എം.​ഡി​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്.

സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്ക്​ എ​ക്​​സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ എ​സ്.​എ​സ്. മ​ലി​കാ​ർ​ജു​ന റാ​വു​വി​നെ അ​ല​ഹാ​ബാ​ദ്​ ബാ​ങ്കി​ലും ഇ​ന്ത്യ​ൻ ബാ​ങ്ക്​ എ​ക്​​സി. ഡ​യ​റ​ക്​​ട​ർ എ.​എ​സ്. രാ​ജീ​വി​നെ ബാ​ങ്ക്​ ഒാ​ഫ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലും യൂ​നി​യ​ൻ ബാ​ങ്ക്​ എ​ക്​​സി. ഡ​യ​റ​ക്​​ട​ർ അ​തു​ൽ​കു​മാ​ർ ഗോ​യ​ലി​നെ യൂ​ക്കോ ബാ​ങ്കി​ലും അ​ല​ഹാ​ബാ​ദ്​ എ​ക്​​സി. ഡ​യ​റ​ക്​​ട​ർ എ​സ്. ഹ​രി​ശ​ങ്ക​റി​നെ പ​ഞ്ചാ​ബ്​ ആ​ൻ​ഡ്​​ സി​ൻ​ഡ്​ ബാ​ങ്കി​ലും എം.​ഡി സ്​​ഥാ​ന​ത്ത്​ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ എ​ക്​​സി. ഡ​യ​റ​ക്​​ട​ർ അ​ശോ​ക്​ കു​മാ​ർ പ്ര​ധാ​ൻ അ​തേ ബാ​ങ്കി​ൽ എം.​ഡി​യാ​വും. ല​യ​ന​ത്തോ​ടെ ഇ​ല്ലാ​താ​വു​ന്ന ദേ​ന ബാ​ങ്കി​നും അ​ടു​ത്ത ല​യ​ന പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന ചി​ല ബാ​ങ്കു​ക​ൾ​ക്കും ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം എം.​ഡി​യെ നി​യ​മി​ക്കു​ന്ന​ത്​ ര​ണ്ട്​ ത​ര​ത്തി​ലാ​ണ്​ ബാ​ങ്കി​ങ്​ വൃ​ത്ത​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​ന്ന്, ല​യ​ന​ത്തി​ന്​ അ​ത​ത്​ ബാ​ങ്ക്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ അം​ഗീ​കാ​രം വേ​ണം.

അ​തി​ന്​ വേ​ഗം കൂ​ട്ടാ​ൻ എം.​ഡി ഉ​ണ്ടാ​വു​ന്ന​ത്​ ന​ല്ല​താ​ണ്. മ​റ്റൊ​ന്ന്, ല​യ​ന​ശേ​ഷം പു​തി​യ​താ​യി രൂ​പ​പ്പെ​ടു​ന്ന ബാ​ങ്കു​ക​ളി​ൽ ഒ​ന്നി​ല​ധി​കം എം.​ഡി​മാ​രു​മാ​വാം. നി​ല​വി​ൽ എ​സ്.​ബി.​െ​എ​യി​ൽ നാ​ല്​ എം.​ഡി​യും ചെ​യ​ർ​മാ​നു​മു​ണ്ട്. അ​തേ​സ​മ​യം, ല​യ​നാ​ന​ന്ത​ര അ​നു​ഭ​വ​മു​ള്ള എ​സ്.​ബി.​െ​എ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​രെ പ​രി​ഗ​ണി​ച്ച​തി​ൽ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ല​യ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു.

അ​തി​നി​ടെ, പൊ​തു​മേ​ഖ​ല ബാ​ങ്ക്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ​യും ഒാ​ഫി​സ​ർ​മാ​രു​ടെ​യും പ്രാ​തി​നി​ധ്യ​ത്തി​ന്​ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക്​ തു​ട​രു​ക​യാ​ണ്. എ​ൻ.​ഡി.​എ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ഒ​രു പ്ര​തി​നി​ധി​യെ​പ്പോ​ലും നി​യ​മി​ച്ചി​ട്ടി​ല്ല. ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ​ല ത​വ​ണ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക്​ ​നി​വേ​ദ​നം ന​ൽ​കു​ക​യും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

Tags:    
News Summary - 10 Bank MD - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.