ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി)യിലെ 12, 18 ശതമാനം നികുതി സ്ലാബുകൾ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി സൂചന നൽകി. 28 ശതമാനം നികുതി ഇൗടാക്കുന്ന ഉൽപന്നങ്ങളെ ഒന്നുകൂടി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഡംബര-ദുശ്ശീല ഉൽപന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ തുടരുന്നത്.
അഞ്ച്, 12, 18, 28 ശതമാനം നികുതിനിരക്കാണ് നിലവിൽ ജി.എസ്.ടിയിലുള്ളത്. 12 ശതമാനം സ്ലാബിലുള്ള ചില ഉൽപന്നങ്ങളെ അഞ്ച് ശതമാനത്തിലേക്ക് മാറ്റിയായിരിക്കും ഏകീകരണം. സാവധാനം രണ്ടുതട്ടിലുള്ള നികുതി സംവിധാനം രാജ്യത്ത് നിലവിൽ വരും. നികുതിവരുമാനം കൂടിയാലേ പുതിയ മാറ്റങ്ങൾ നടപ്പാകൂവെന്നും ധനമന്ത്രി പറഞ്ഞു. ഒറ്റ സ്ലാബിലുള്ള നികുതി വ്യവസ്ഥ ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് ചേരില്ല. ഹവായ് ചെരിപ്പിനും ബെൻസ് കാറിനും ഒരേ നികുതി ഇൗടാക്കുന്നത് എങ്ങനെ സ്വീകാര്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
28 ശതമാനം നികുതി ഇൗടാക്കുന്ന ഉൽപന്നങ്ങളുടെ എണ്ണത്തിൽ അടുത്തിടെ കുറവ് വരുത്തിയിരുന്നു. അത് ഇനിയും കുറക്കാൻ കഴിയും. ജി.എസ്.ടി നടപ്പാക്കുന്നതിനുമുമ്പ് ജ്യോെമട്രി ബോക്സ്, റബർ ബാൻഡ്, കോപ്പി ബുക്ക് എന്നിവക്ക് 31 ശതമാനം നികുതിയുണ്ടായിരുന്നു. അതിനെ ആദ്യം 28 ശതമാനത്തിലാക്കി. തുടർന്ന് 12, 18 ശതമാനം നിരക്കിലേക്ക് കൊണ്ടുവന്നു. ഇൗ രീതിയിലുള്ള പരിഷ്കരണം തുടർന്നുവരുകയാണ്. ജി.എസ്.ടി സംബന്ധിച്ച് ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ പരാതികൾ യുക്തിസഹമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.