ന്യൂഡല്‍ഹി: വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ച 90,210 കാറുകള്‍ തിരികെ വിളിക്കുന്നു. 2013 ഡിസംബറിനും 2015 ജൂലൈക്കും ഇടയില്‍ നിര്‍മിച്ച 64,428 സിറ്റി, 25,782 മൊബീലിയോ കാറുകളാണ് തിരികെ വിളിക്കുന്നത്. ഫ്യൂവല്‍ റിട്ടേണ്‍ പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതിനായാണിത്. ഇവയുടെ ഡീസല്‍ വാഹനങ്ങള്‍ മാത്രമാണ് തിരിച്ചു വിളിക്കുന്നത്. ഈ കാറുകളില്‍ ചിലതിന്‍െറ ഇന്ധന പൈപ് ലൈനിലെ തകരാര്‍ ഇന്ധനചോര്‍ച്ചക്കും എന്‍ജിന്‍ തകരാറിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. വാഹന ഉടമകളെ ഡീലര്‍ഷിപ്പുകളില്‍നിന്ന് അറിയിക്കുന്ന മുറക്ക് ഡിസംബര്‍ 19 മുതല്‍ വാഹനമത്തെിച്ച് തകരാര്‍ സൗജന്യമായി പരിഹരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.